|    Oct 22 Mon, 2018 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ കൊണ്ടുവരണം : കെ എം മാണി

Published : 23rd September 2017 | Posted By: fsq

 

കോട്ടയം: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുകയാണ് നികുതിവര്‍ധനയില്‍ നിന്നു മോചനം കൈവരിക്കാനുള്ള ഏക മാര്‍ഗമെന്ന് കെ എം മാണി. കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ കേരളാ കോണ്‍ഗ്രസ്-എം നടത്തിയ ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടിയില്‍ ചുമത്താവുന്ന പരമാവധി നികുതി നിരക്ക് 28 ശതമാനമാണ്. അതിനാല്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ അതിനു കീഴില്‍ കൊണ്ടുവന്നാല്‍ ഇന്നു നാം നേരിടുന്ന വിലവര്‍ധനയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും. അതിനു കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. നികുതിയും സെസും ഒഴിവാക്കിയാല്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കാന്‍ കഴിയും. അതിനായി കേന്ദ്ര-സംസ്ഥാന നികുതികള്‍ക്കും സെസുകള്‍ക്കും പരിധി നിശ്ചയിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൂഡ് ഓയിലിന്റെ വില ആഗോളതലത്തില്‍ കുറഞ്ഞുവരുമ്പോള്‍ ഇവിടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഭീമമായി വര്‍ധിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ മേല്‍ അധികനികുതി അടിച്ചേല്‍പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് വിലവര്‍ധനവിനു പ്രധാന കാരണം. അടുത്ത കാലത്ത് എട്ടു തവണ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുകയുണ്ടായി. അതിനു പുറമേ പെട്രോളിയം കമ്പനികള്‍ക്ക് സ്വയം വിലനിര്‍ണയാധികാരം നല്‍കിയിരിക്കുന്നത് ഒട്ടും ശരിയല്ലെന്നും മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ ജെ അഗസ്തി അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, എം എസ് ജോസ്, ബേബി ഉഴുത്തുവാല്‍, വിജി എം തോമസ്, സണ്ണി തെക്കേടം, ജോസ് ടോം, സക്കറിയാസ് കുതിരവേലി, മേരി സെബാസ്റ്റ്യന്‍, സജി മഞ്ഞക്കടമ്പില്‍, ഫിലിപ് കുഴികുളം, പോള്‍സണ്‍ ജോസഫ്, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി പ്ലാത്താനം, ജോസ് ഇടവഴിക്കല്‍, പ്രിന്‍സ് ലൂക്കോസ്, എ എം മാത്യു, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നിര്‍മ ജിമ്മി, വി ജെ ലാലി, രാധാകൃഷ്ണ കുറുപ്പ്, ലീന സണ്ണി, ജോസ് പുത്തന്‍കാലാ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss