|    Sep 21 Thu, 2017 3:35 am
Home   >  Todays Paper  >  Page 5  >  

പെട്രോളിന് ഹെല്‍മറ്റ് നിബന്ധന; ആശങ്കയുണ്ടെങ്കില്‍ പുനരാലോചിക്കും: മന്ത്രി

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല എന്ന തീരുമാനത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ പുനരാലോചിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങളെ പീഡിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാരിനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ പരിഷ്‌കരണത്തെക്കുറിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയോട് മന്ത്രി വിശദീകരണം തേടി. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന പുതിയ ഗതാഗത പരിഷ്‌കാരം ആഗസ്ത് ഒന്നു മുതല്‍ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി വിശദീകരണം തേടിയത്.
ആഗസ്ത് 1 മുതല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.
തീരുമാനത്തിലെ അപ്രായോഗികത പല കോണുകളില്‍ നിന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. നിയമം നടപ്പാക്കുന്നതിനു മുമ്പ് പ്രായോഗിക, മാനുഷിക വശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മുന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക