|    Oct 18 Wed, 2017 7:51 am
FLASH NEWS
Home   >  Kerala   >  

പെട്രോളിന് പകരം പച്ചവെള്ളം; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പ് അധികൃതര്‍ പൂട്ടിച്ചു

Published : 12th October 2017 | Posted By: shadina sdna


തിരുവനന്തപുരം: പെട്രോളിന് പകരം പച്ചവെള്ളം അടിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പ് അധികൃതര്‍ പൂട്ടിച്ചു. ഇന്നുരാവിലെ തിരുവനന്തപുരം നെടുമങ്ങാട് പതിനൊന്നാം കല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പമ്പിലാണ് സംഭവം. രാവിലെ പെട്രോള്‍ അടിക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പെട്രോളിന് പകരം അടിച്ചത് പച്ചവെള്ളം. ഇവിടെ നിന്ന് പെട്രോള്‍ നിറച്ചു യാത്ര തുടര്‍ന്ന വാഹനങ്ങള്‍ വഴിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോളിന് പകരം പച്ചവെള്ളമാണ് ഇന്ധന ടാങ്കില്‍ ഉള്ളതെന്ന് മനസിലായത്. തുടര്‍ന്ന് ഓട്ടോ െ്രെഡവര്‍മാര്‍ കുപ്പികളില്‍ പെട്രോള്‍ വാങ്ങി പരിശോധിച്ചപ്പോഴും പച്ചവെള്ളം തന്നെയാണ് ലഭിച്ചത്. ഇതോടെ കബളിപ്പിക്കപ്പെട്ട  കൂടുതല്‍ ആളുകളെത്തുകയും പമ്പ് ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. നടത്തിപ്പുകാര്‍ സംഭവം അറിഞ്ഞെത്തി ആദ്യം നിഷേധിച്ചെങ്കിലും വിഷയം വഷളാകുമെന്നു കണ്ടതോടെ എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രശ്‌നമാകരുതെന്നു പറഞ്ഞു. കബളിപ്പിക്കപ്പെട്ടവര്‍ സംഭവം പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസെത്തി പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക