|    Jan 18 Wed, 2017 3:08 am
FLASH NEWS

പെട്രോബ്രസ് അഴിമതി: ലുലക്കെതിരേ കുറ്റപത്രം

Published : 16th September 2016 | Posted By: SMR

ബ്രസീലിയ: പെട്രോബ്രസ് അഴിമതിക്കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുയി ഇനാസിയോ ലുല ഡ സില്‍വയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ലുലക്കു പുറമേ ഭാര്യയടക്കം ഏഴുപേര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ കുറ്റംചുമത്തിയിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രസില്‍ നടന്ന അഴിമതിയില്‍ ലുല നേതൃപരമായ പങ്ക് വഹിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍മാരിലൊരാളായ ഡെള്‍ടാന്‍ ഡല്ലാനോള്‍ അറിയിച്ചു. അഴിമതിയിലൂടെ രാജ്യത്തിന് 1,260 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതേസമയം കുറ്റപത്രത്തിനെതിരേ ഹരജി സമര്‍പ്പിക്കുമെന്നു ലുലയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. കുറ്റപത്രത്തെത്തുടര്‍ന്നു ലുല അറസ്റ്റ് നേരിടേണ്ടിവരും. അഴിമതിയില്‍ പങ്കാളികളായ നിര്‍മാണ കമ്പനിയില്‍ നിന്നു പാരിതോഷികമായി ലുല സാവോപോളോയില്‍ ഒരു അപാര്‍ട്ട്‌മെന്റ് സ്വീകരിച്ചെന്ന കേസിലാണ് അറസ്റ്റുണ്ടാവുക. അപാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥത തനിക്കല്ലെന്നു ലുല ആരോപണങ്ങളോടു പ്രതികരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക