|    May 26 Fri, 2017 10:29 pm
FLASH NEWS

പെട്രോബ്രസ് അഴിമതി: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല വിചാരണ നേരിടും

Published : 31st July 2016 | Posted By: SMR

ബ്രസീലിയ: പെട്രോബ്രസ് അഴിമതി അന്വേഷണത്തെ തടയാന്‍ ശ്രമിച്ചെന്ന കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വിചാരണ നേരിടും. ബ്രസീലിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസിലെ അഴിമതി സംബന്ധിച്ച കേസില്‍ കമ്പനി ഡയരക്ടറെ സ്വാധീനിക്കുന്നതിനായി നടന്ന ഗൂഢാലോചനയില്‍ ലുലയടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി.
വിചാരണ എന്ന് ആരംഭിക്കുമെന്ന് കോടതി വ്യക്തതമാക്കിയിട്ടില്ല. അഴിമതിക്കേസില്‍ പ്രതിയായ മുന്‍ സെനറ്റര്‍ ഡെല്‍സിഡിയോ ഡോ അമറാലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്തിയതിനു കേസെടുക്കണമെന്ന ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ലുല പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day