|    Jun 25 Sun, 2017 9:06 am
FLASH NEWS

പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Published : 15th November 2016 | Posted By: SMR

കാവനാട്: പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ശക്തിക്കുളങ്ങര മൂലങ്കര കിഴക്കതില്‍ അരുണ്‍ (27), കന്നിമേല്‍ചേരിയില്‍ ചൂളൂര്‍ തെക്കതില്‍ സിനു(28), തിരുമുല്ലാവാരം ജങ്ഷനുസമീപം താമസിക്കുന്ന സതീഷ്(20), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. മുളങ്കാടകം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുതിയ സ്‌കൂള്‍ കെട്ടിടം പണിയുന്ന സ്ഥലത്തേയ്ക്ക് ഹൈവേയില്‍ നിന്ന് കയറി വരുകയായിരുന്നു പെട്ടിഓട്ടോ. ഈ സമയം ഇതുവഴി കടന്നു വന്ന ബൈക്കുകള്‍ കണ്ട് പെട്ടി ഓട്ടോറിക്ഷ വെട്ടിതിരിച്ചെങ്കിലും നിയന്ത്രണം വിട്ട് ഓട്ടോ സ്‌കൂള്‍ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. സ്‌കൂളിലേക്കു ഓട്ടോ ഓടിക്കയറുന്നതിനിടയില്‍ ഇതു വഴി കടന്ന് വന്ന ബൈക്ക് യാത്രക്കാര്‍ ഓട്ടായില്‍ തട്ടി തെറിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക