|    Apr 30 Sun, 2017 12:41 pm
FLASH NEWS

പെട്ടിക്കട കുത്തിപ്പൊളിച്ച് മിഠായികളും മറ്റും കവര്‍ന്നു; 71കാരന്റെ ജീവിതം വഴിമുട്ടി

Published : 26th November 2016 | Posted By: SMR

മട്ടാഞ്ചേരി: 71 കാരന്റെ ഏക വരുമാനമായ പെട്ടിക്കട കുത്തിത്തുറന്ന് കച്ചവട സാധനങ്ങള്‍ കവര്‍ന്നു. ഇതോടെ വയോധികന്‍ ദുരിതത്തിലായി. ഫോര്‍ട്ടുകൊച്ചി ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം പെട്ടിക്കട നടത്തുന്ന അബൂബക്കര്‍ എന്ന 71 കാരന്റെ കടയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്. കടയില്‍ ഉണ്ടായിരുന്ന മിഠായികള്‍, മെഴുകുതിരികള്‍ അടക്കമുള്ള മുഴുവന്‍ കച്ചവട സാധനങ്ങളും കവര്‍ന്നു. കടക്ക് തൊട്ടടുത്ത സെമിത്തേരിയിലെത്തുന്നവര്‍ക്കായി മെഴുകുതിരികളും ആശുപത്രിയിലെത്തുന്നവര്‍ക്കായി ചെറിയ സോപ്പുകള്‍ എന്നിവ വിറ്റാണ് അബൂബക്കര്‍ കുടുംബം പോറ്റിയിരുന്നത്. നേരത്തെ തോണിയില്‍ പണിയെടുത്തിരുന്ന അബൂബക്കറിന് പെണ്‍മക്കളാണുള്ളത്. ഇവരെ കെട്ടിച്ചയച്ച ശേഷം ഭാര്യയുമൊത്ത് ഈ പെട്ടിക്കടയിലെ വരുമാനംകൊണ്ടാണ് കഴിഞ്ഞുപോന്നിരുന്നത്. പെട്ടിക്കടയില്‍ ഉണ്ടായിരുന്ന ചില്ലറ നാണയത്തുട്ടുകള്‍വരെ മോഷ്ടാക്കള്‍ കൊണ്ടുപോയി. ഇനി എന്ത് എന്ന ചോദ്യമാണ് അബൂബക്കര്‍ ഉയര്‍ത്തുന്നത്. ഫോര്‍ട്ടുകൊച്ചി പോലിസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ്് സമീപത്തെ മദര്‍ തെരേസയുടെ ചില്ലിന്‍ കൂട് സാമുഹിക വിരുദ്ധര്‍ തകര്‍ത്തിരുന്നു. മേഖലയില്‍ സാമുഹിക വിരുദ്ധരുടെ ശല്യം ഏറുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day