|    Jul 20 Fri, 2018 5:56 pm
FLASH NEWS

പെട്ടമലയില്‍ ടൂറിസം നടപ്പാക്കാന്‍ പദ്ധതി

Published : 9th September 2017 | Posted By: fsq

 

പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം അപകടം വിതച്ച് മൂന്നു പേരുടെ ജീവന്‍ കവര്‍ന്ന മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയില്‍ സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ആലോചന. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനെ സമീപിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന പാറമടകള്‍ ഉള്‍പ്പെടുന്ന സ്ഥലം സര്‍ക്കാരിലേക്കോ പഞ്ചായത്തിനോ വിട്ടു നല്‍കുന്നതിന് ജില്ല കലക്ടര്‍, ഉടമകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പെട്ടമല മികച്ച ടൂറിസം സാധ്യതയുള്ള പ്രദേശമായതിനാല്‍ സ്വകാര്യ ടൂറിസം ഏജന്‍സികളുമായി ചേര്‍ന്ന് ടൂറിസം പദ്ധതികള്‍ അവിഷ്‌കരിക്കരിക്കുന്ന കാര്യം പരിഗണിക്കാനാണ് ആലോചന. പെട്ടമല ഉള്‍പ്പെട്ട ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംരക്ഷണ സമിതി രൂപീകരിക്കും. ടൂറിസം വികസനത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും എംഎല്‍എ അറിയിച്ചു. സ്ഥലവാസികളും വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റവന്യൂ, പോലിസ് ഉദ്യാഗസ്ഥരും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss