|    Dec 18 Mon, 2017 4:36 pm

പൂവിളികളുടെ നാളുകള്‍ എത്തി; പൂക്കടകള്‍ സജീവമായി

Published : 5th September 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: പൂവിളികളുടെ നാളുകള്‍ എത്തിയതോടെ ടൗണുകളില്‍ പൂക്കടകളും സജീവമായി തുടങ്ങി. മലയാളികളുടെ മുറ്റത്ത് പൂക്കളം ഒരുക്കാന്‍ പതിവുതെറ്റിക്കാതെ പൂക്കള്‍ എത്തുന്നത് കര്‍ണ്ണാടകയില്‍ നിന്നുതന്നെ.
പാതയോരങ്ങളിലും കെട്ടിട വരാന്തകളിലും വിവിധ  രൂപത്തിലും വര്‍ണത്തിലുമുള്ള പൂക്കള്‍ നിരന്നുകഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും കര്‍ണ്ണാടകയില്‍ നിന്നുമാണ് പൂക്കളെത്തുന്നത്.
ഓറഞ്ചുനിറത്തിലുള്ള ചെണ്ടുമല്ലി ഒഴികെ മറ്റ് പൂക്കളെല്ലാം എത്തുന്നത്  ബംഗളൂരുവില്‍ നിന്നാണ്. ഓറഞ്ച് ചെണ്ടുമല്ലി എത്തുന്നത് ഗുണ്ടല്‍പേട്ടയില്‍ നിന്നാണ്. കര്‍ണ്ണാടകയില്‍ ഗണേശോല്‍സവം നടക്കുന്നതിനാല്‍ നിലവല്‍ പൂക്കള്‍ക്ക് വിലകൂടുതലാണ്. എന്നാല്‍ വരുംദിവസങ്ങളില്‍ വില കുറയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ചെണ്ടുമല്ലി മഞ്ഞയ്ക്ക് 50രൂപയും ഓറഞ്ചിന് 30രൂപയുമാണ് വില.
ജമന്തി കിലോയ്ക്ക് 200മുതല്‍ മുകളിലേക്കാണ്. വാടാര്‍മുല്ലയ്ക്ക് കിലോയ്ക്ക് 300 മുതലാണ് വില. അരളിപ്പൂവിന് 300-400രൂപ തോതിലാണ് വില. തിരുവോണം എത്തുന്നതോടെ കൂടുതല്‍ കച്ചവടക്കാര്‍ പൂക്കടകളുമായി സജീവമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss