|    Jun 21 Thu, 2018 11:49 pm
FLASH NEWS
Home   >  National   >  

പൂവിന്റെ മണമേറ്റ് പെണ്‍കുട്ടി മരിച്ചു

Published : 20th April 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പൂവിന്റെ മണമേറ്റുള്ള അലര്‍ജിമൂലം മലയാളി പെണ്‍കുട്ടി മരിച്ചു.അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ മാക്കാംകുന്ന് അഴൂര്‍ ഒഴിമണ്ണില്‍ ബെഞ്ചമിന്‍ സാമുവലിന്റെ മകള്‍ ആഷ്‌ലി(16)ആണ് മരിച്ചത്.
സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാഴ്ച മുമ്പ് ഇന്ത്യയിലെത്തിയ ആഷ്‌ലിക്ക്, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകുംവഴി റോഡിന്റെ വശത്ത് പൂത്തുനിന്നിരുന്ന ഗോതമ്പ്,മല്ലി പൂക്കളുടെ മണമേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.  അടുത്തെങ്ങും ആശുപത്രിയില്ലാതിരുന്നതിനാല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്താന്‍ വൈകിയതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss