|    Jan 20 Fri, 2017 9:44 pm
FLASH NEWS

പൂവാല ശല്യം; 42 പേര്‍ അറസ്റ്റില്‍

Published : 27th July 2016 | Posted By: SMR

ആലപ്പുഴ: ജില്ലയിലെ ഇന്നലെ പോലിസ് നടത്തിയ വ്യാപക പരിശോധനയില്‍ 42 പൂവാലന്മാരെ അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് വിവിധയിടങ്ങളിലായി 43 ക്രൈം കേസുകളും 31 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ലാ പോലിസ് മേധാവി എ അക്ബറിന്റെ നിര്‍ദേശപ്രകാരം ജില്ലാ പോലിസ് പരിശോധന നടത്തിയത്. ബസ്‌സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, സ്‌കൂള്‍ കോളജ് പരിസരങ്ങള്‍ മുതലായ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. പൂവാല ശല്യം വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശല്യമുണ്ടാക്കുന്ന പൂവാലന്മാരെ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ചില്‍ നടത്തിയ പരിശോധനയില്‍ ക്ലാസ് കട്ട് ചെയ്തും മറ്റും എത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ പോലിസ് പിടികൂടിയിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തി ഇവര്‍ക്കൊപ്പമാണ് വിദ്യാര്‍ഥികളെ താക്കീത് ചെയ്തു പറഞ്ഞുവിട്ടത്.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം തടയുന്നതിനായി വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ മഫ്തിയില്‍ പരിശോധന നടത്തുന്നുണ്ട്. ഇവര്‍ ബസ്സുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് അതിക്രമികളെ പിടികൂടുന്നുണ്ട്. വരും ദിവസങ്ങളിലും ഇത്തരം പരിശോധന നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. ഇതിന് ജില്ലയിലെ എല്ലാ പോലിസ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ എട്ടു മുതല്‍ 10.30 വരെയും വൈകീട്ട് മൂന്നു മുതല്‍ 4.30 വരെയുമാണ് പൂവാലന്മാര്‍ കറങ്ങിനടക്കുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥിനികളാണ് ഇവരുടെ അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നവരിലേറെയും. സ്ത്രീകളും വിദ്യാര്‍ഥിനികളും ബസുകാത്ത് നില്‍ക്കുന്ന സ്ഥലങ്ങളാണ് പൂവാലന്മാരുടെ താവളം. ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലുമെത്തി കമന്റുകള്‍ പറയുന്നതായും പരാതി വ്യാപകമാണ്.
സ്‌കൂള്‍ പരിസരത്തു ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ ശല്യം ചെയ്തതിനു പത്തു പേരെ എസ്‌ഐ ഡി രജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രാവിലെയും വൈകീട്ടും ബൈക്കുകളില്‍ എത്തുന്ന സംഘം പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണു പോലിസ് പൂവാലന്‍മാരെ പൊക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക