|    Mar 23 Thu, 2017 9:58 am
FLASH NEWS

പൂവാലന്‍മാര്‍ എന്നാരോപിച്ച് പോലിസ് വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി

Published : 26th August 2016 | Posted By: SMR

ചിറയിന്‍കീഴ്: പൂവാലന്‍മാര്‍ എന്നാരോപിച്ച് പോലിസ് വിദ്യാര്‍ഥികളെ സ്‌റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചതായി പരാതി. ചിറയിന്‍കീഴ് മുസ്‌ല്യാര്‍ എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്ക് സെക്ഷന്‍ വിദ്യാര്‍ഥികളായ ചവറ സ്വദേശിയായ സഹീല്‍, നെടുമങ്ങാട് സ്വദേശി അമീന്‍ എന്നിവരെയാണു ചിറയിന്‍കീഴ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
നിരപരാധികളായ വിദ്യാര്‍ഥികളെ പോലിസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞദിവസം രാവിലെയാണു സംഭവം. ബസ്സില്‍ വരികയായിരുന്ന സഹീലിനെയും അമീനെയും പിടിച്ചിറക്കി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്‌റ്റേഷനില്‍ എത്തിയ വിദ്യാഥികള്‍ക്കു ക്രൂരമായ മര്‍ദനമേറ്റു. എന്നാല്‍ പോലിസിന് ആളുമാറിയെന്ന് മനസ്സിലായതോടെ ഇവരെ വെറുതെവിട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ ചിറയിന്‍കീഴ് പോലിസ് സ്‌റ്റേഷന് മുന്നില്‍ വിദ്യാര്‍ഥികളുടെ ഉപരോധം നടന്നത്. ഉപരോധം പികെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ ഉദ്ഘാടനം ചെയ്തു. സി എസ് അജയകുമാര്‍, അനൂപ്, രാജേഷ് ബി നായര്‍ സംസാരിച്ചു. ഉപരോധത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ സിഐ സുനില്‍ കുമാറുമായി ചര്‍ച്ച നടത്തി കുറ്റക്കാര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും ഉറപ്പുനല്‍കി. വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

(Visited 34 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക