|    Feb 24 Sat, 2018 9:58 am
FLASH NEWS

പൂവച്ചല്‍ സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ ആരംഭിച്ചു

Published : 4th August 2017 | Posted By: fsq

 

കാട്ടാക്കട: കേരള സര്‍ക്കാര്‍ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു സ്‌കൂളിനെ ‘മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതി’ പ്രകാരം അരുവിക്കര നിയോജക മണ്ഡലത്തില്‍ പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ കെ എസ് ശബരീനാഥന്‍ എംഎല്‍എ തിരഞ്ഞെടുത്തു.  സ്‌കൂളിന്റെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് ഈ അംഗീകാരം ലഭിച്ചത്.സ്‌കൂളിന്റെ 50ാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് കഴിഞ്ഞ ജൂലായില്‍ സ്‌കൂളിനെ ‘ഹൈടെക് സ്‌കൂള്‍ ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പത്ത് കോടിയുടെ വികസന പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ‘സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കല്‍’ എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളിന്റെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ച് കൊണ്ട് ചര്‍ച്ച ചെയ്ത് വികസന പദ്ധതികള്‍ തയ്യാറാക്കി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്കുള്ള ജനപ്രതിനിധികളുടെയും, സ്‌കൂള്‍ അധിക്യതരുടെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രധാനപ്പെട്ടവരും ചേര്‍ന്ന് ജനകീയ സമിതിക്ക് രൂപം നല്‍കി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.കെ അന്‍സജിത റസ്സല്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്‍, ജി ഒ ഷാജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ആര്‍ ബിന്ദു, സീമസേവ്യര്‍, ഹെഡ്മിസ്ട്രസ് ജയന്തി ദേവി, സിനിമ ഗാന രചയിതാവ്പൂവച്ചല്‍ ഖാദര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി ആര്‍ ഉദയകുമാര്‍, ശ്രീകുമാര്‍, എല്‍ രാജേന്ദ്രന്‍, ഷാജി, കൃഷ്ണന്‍കുട്ടി, ബൈജു എന്നവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss