|    Nov 24 Fri, 2017 10:19 pm
FLASH NEWS

പൂവച്ചല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക തൊഴില്‍ പരിശീലനം

Published : 29th November 2016 | Posted By: SMR

കാട്ടാക്കട: പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ ദി ജോബ് ട്രെയിനിങിന്റെ ഭാഗമായുള്ള 16 ദിവസം നീണ്ടു നിന്ന പ്രായോഗിക പരിശീലനം അവസാനിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പഠിക്കുന്ന വിദ്യാര്‍ഥികള്‍ പേഴുംമൂട് ലൂര്‍ദ് മാതാ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലായിരുന്നു പരിശീലനം.  വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കാട്ടാക്കടയിലെയും, പൂവച്ചല്‍ ആലമുക്കിലെയും മൃഗാശുപത്രികളിലായിരുന്നു  പരിശീലനം. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സീമ സേവ്യര്‍, ഡോ: ശ്രീജയ അരുണ്‍, പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, പി സമീര്‍ സിദ്ദീഖി, എസ് വിനോദ്, അശ്വനി, വിനോദ് മുണ്ടേല, ഡോ: എസ് അപര്‍ണ, സുമ, ആശ, അനീഷ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക