|    Nov 21 Wed, 2018 10:21 pm
FLASH NEWS
Home   >  Editpage  >  Second edit  >  

പൂഴ്ത്തിവയ്ക്കാനൊരിടം

Published : 2nd November 2018 | Posted By: kasim kzm

ഏകാധിപതികളും തട്ടിപ്പുകാരും സമ്പാദിക്കുന്ന പണത്തില്‍ ഗണ്യമായൊരു ഭാഗം സമ്പന്നരാജ്യങ്ങളിലാണ് ഒളിച്ചുവയ്ക്കുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്നിലാണ് ബ്രിട്ടന്‍. ഉദാഹരണത്തിന്, 2010നും 14നും ഇടയ്ക്ക് റഷ്യയില്‍ നിന്നു വന്ന തട്ടിപ്പുകാര്‍ 2,000 കോടി ഡോളറാണ് ബ്രിട്ടനില്‍ വലിയ എസ്‌റ്റേറ്റുകളും ആഡംബര ഭവനങ്ങളും വാങ്ങാനായി ചെലവഴിച്ചത്. ഒരു കണക്കുപ്രകാരം, അറബികളും റഷ്യക്കാരും ഉക്രെയിന്‍കാരുമൊക്കെയായി 40,000 വസ്തുവകകള്‍ ലണ്ടനില്‍ വാങ്ങിയിട്ടുണ്ട്. അമേരിക്കയും സ്വിറ്റ്‌സര്‍ലന്‍ഡും മൊണാക്കോയുമായി പണം എവിടെ നിന്നു കിട്ടി എന്ന് അന്വേഷിക്കാറുണ്ടെങ്കിലും ബ്രിട്ടനിലെ അധികൃതര്‍ ഏതാണ്ട് 12 വര്‍ഷം മുമ്പാണ് അത്തരമൊരു അന്വേഷണം നടത്തിയത്.
ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള കള്ളപ്പണക്കാര്‍ ലണ്ടനെ ഇഷ്ടപ്പെടുന്നതിനു പ്രധാന കാരണം പഴയ കൊളോണിയല്‍ ബന്ധങ്ങളാണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭരിക്കുന്നവര്‍ തന്നെയാണ് സ്വന്തക്കാര്‍ക്കു പൊതുസ്വത്ത് കൊള്ളയടിക്കുന്നതിന് സഹായം ചെയ്തുകൊടുക്കുന്നത്. പഴയ പോര്‍ച്ചുഗീസ് കോളനികളായ അംഗോളയിലും മൊസാംബിക്കിലും ഇടതുപക്ഷ ഒളിപ്പോരാളികള്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വന്തം കുടുംബങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കാണു മുന്‍ഗണന നല്‍കിയത്. അംഗോളയിലെ മുന്‍ പ്രസിഡന്റായ ഹോസെ ദോസ് സാന്റോസിന്റെ പുത്രി ഇസബെല്‍ ആഫ്രിക്കയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായാണ് അറിയപ്പെടുന്നത്. കൊളോണിയല്‍ ചൂഷണത്തിന്റെ മറ്റൊരു രൂപമാണിത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss