|    Nov 19 Sun, 2017 4:50 am
FLASH NEWS

പൂഴിക്കാട് മലങ്കര കത്തോലിക്കാപള്ളിയില്‍ വഞ്ചി തകര്‍ത്ത് മോഷണം

Published : 7th June 2017 | Posted By: fsq

 

പന്തളം: പൂഴിക്കാട് സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാപ്പള്ളിയില്‍ വഞ്ചി തകര്‍ത്ത് മോഷണം.ഇന്നലെ രാത്രി പത്തിന് ശേഷമാണ് മോഷണം നടന്നത്. പള്ളിക്ക് സമീപത്തെ വീട്ടില്‍ നിന്നും കൂന്താലി, കമ്പിപ്പാര എന്നിവയെടുത്തു  കുരിശ്ശടി തകര്‍ക്കുകയും  പള്ളിയുടെ കതകു പൊളിച്ച് പള്ളിക്കുള്ളിലെ നേര്‍ച്ച വഞ്ചി തകര്‍ത്തുമാണ് മോഷണം നടത്തിയത്. ഏകദേശം പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു.പള്ളിയില്‍ കയറിയ മോഷ്ടാക്കള്‍ വഞ്ചി തകര്‍ത്ത ശേഷം വികാരിയുടെ അലമാരയും മറ്റു വസ്തുക്കളുമെല്ലാം തകര്‍ത്തു എങ്കിലും വിലപിടിപ്പുള്ളതായ ഒന്നും മോഷ്ടിക്കാന്‍ കഴിഞ്ഞില്ല.പള്ളിയുടെ സ്വര്‍ണ്ണ കുരിശ് മോഷ്ടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൂട്ടു തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഇ്ന്നലെ രാവിലെ മുറ്റം വൃത്തിയാക്കാന്‍ വന്ന ആളാണ് മോഷണ വിവരം പള്ളി കമ്മിറ്റിയെ അറിയിച്ചത്.പള്ളിയി്ല്‍ നിന്നുള്ള പരാതിപ്രകാരം എസ്. ഐ.സനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും കൂടുതല്‍ അന്വേഷണത്തിനായി ഹരി പ്രസാദ്,ശൈലജാ കുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദരും ജി.പ്രസാദിന്റെ നേതൃത്വത്തിലുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പള്ളിയില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ പൂഴിക്കാട് ചിറമുടിയിലുള്ള രണ്ടു കടകളുടെ പൂട്ടു തകര്‍ത്തെങ്കിലും ഒന്നും ലഭിക്കാത്തതിനാല്‍ കടന്നു കളയുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയും രാത്രിയില്‍ കരണ്ടില്ലാതെ പോയതും മോഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന് തടസ്സമായതായി പോലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക