|    Mar 26 Sun, 2017 11:13 am
FLASH NEWS

പൂര്‍വ വിദ്യാര്‍ഥികളെ ഇന്ന് ആദരിക്കും

Published : 12th February 2016 | Posted By: SMR

കാസര്‍കോട്: ദേളി സഅദിയ്യ 46ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രാജ്യാന്തര ബഹുമതികള്‍ നേടിയ പൂര്‍വ വിദ്യാര്‍ഥികളെ ഇന്ന് ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 46 വര്‍ഷം പിന്നിടുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇരുപതിനായിരത്തോളം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ടിച്ചുവരുന്നത്.
ഇംഗ്ലീഷ് മീഡിയം പൂര്‍വ വിദ്യാര്‍ഥിയായ ഡോ. മുഹമ്മദ് ശാക്കിര്‍ ഖത്തര്‍ എയര്‍വെയ്‌സ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു. മൂന്ന് മാസം മുമ്പേ ഹൃദയാഘാതം കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് ശാക്കിറിന്റെ പുതിയ കണ്ടെത്തല്‍. നേരത്തെ ഒട്ടകങ്ങളെ നിയന്ത്രിക്കാനുള്ള കാമല്‍ ജോക്കി, ശരീരം തളര്‍ന്നവര്‍ക്കുള്ള വീല്‍ ചെയര്‍, മിമിക്കിങ് റോബോട്ട് തുടങ്ങി ബയോ മെഡിക്കല്‍ കണ്ട്പിടുത്തങ്ങളുടെ തോഴനായ കാസര്‍കോട് കോട്ടിക്കുളം സ്വദേശിയായ ഈ യുവ എന്‍ജിനീയര്‍.
ബ്രെയില്‍ ലിപിയില്‍ ആറ് അക്ഷരം ഉപയോഗിച്ച് കീബോര്‍ഡ് നിര്‍മിക്കുകയും ഗൂഗിളിന്റെ അംഗീകാരം നേടുകയും ചെയ്ത നളിന്‍ സത്യന്‍ സഅദിയ്യ സയന്‍സ് കോളജ് വിദ്യാര്‍ഥിയായിരുന്നു. സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ഉള്‍പ്പെടെ മറ്റു സോഫ്റ്റ് വെയറുകളും സയന്‍സ് കോളജിലെ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന നളിന്‍ സത്യന്‍ വികസിപ്പിച്ചെടുത്തിരുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനികളായ ഫാത്തിമത്ത് സഹീറ 2015ലെ സിബിഎസ്ഇ നടത്തിയ സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഒന്നാം സ്ഥാനവും ആയിഷത്ത് തസ്‌ലീമ ഇഎഎസ്എംഎ സംസ്ഥാന കമ്മിറ്റി നടത്തിയ സ്മര്‍ട്ട് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഗ്രേഡ് 5 ല്‍ രണ്ടാം റാങ്കും കരസ്ഥമാക്കിയിരുന്നു.
വൈദ്യു നിലച്ചാല്‍ ജനറേറ്റര്‍ സ്റ്റാര്‍ട്ടാവുന്നതിനുള്ള ഓട്ടോമാറ്റിക് സ്റ്റാര്‍ട്ടര്‍ നിര്‍മിച്ച സഅദിയ്യ ഐടിഐ വിദ്യാര്‍ഥികളായ മുഹമ്മദ് അനീസ് പൊന്മള, ഖല്‍ഫാന്‍ ചൗക്കി, മുഹമ്മദ് സാബിര്‍ മാട്ടൂല്‍ എന്നിവര്‍ തങ്ങളുടെ കണ്ട് പിടിത്തങ്ങള്‍ക്ക് പേറ്റന്റിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.വാര്‍ത്താ സമ്മേളനത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പല്‍ പ്രഫ. എം എം കബീര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുര്‍റഹ്മാന്‍ തൃക്കരിപ്പൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി സംബന്ധിച്ചു.

(Visited 91 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക