|    Dec 18 Mon, 2017 10:18 pm
FLASH NEWS
Home   >  Kerala   >  

പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് ഋഷിരാജ് സിങ്

Published : 27th September 2016 | Posted By: Navas Ali kn

rishiraj

കോഴിക്കോട്: പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. നിലവിലുള്ള മദ്യനയമാണ് പ്രായോഗികം. മദ്യവില്‍പന പൂര്‍ണമായും തടയുമ്പോള്‍ വ്യാജമദ്യ നിര്‍മാണം വര്‍ധിക്കും. കല്ലുവാതിക്കല്‍ പോലുള്ള ദുരന്തം ഇനിയും ആവര്‍ത്തിച്ചുകൂടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യം പൂര്‍ണമായും നിരോധിച്ച ഗുജറാത്തിലും ബീഹാറിലും നിരവധി പേരാണ് വ്യാജമദ്യം കഴിച്ച് മരിക്കുന്നത്. അടുത്തിടെ ഗുജറാത്തില്‍ 17 പേരാണ് വ്യാജമദ്യം കഴിച്ചുമരിച്ചത്. കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മദ്യവില്‍പന നിയമപരമായി നടത്താനാവില്ലെന്നും അദ്ദേഹം പറ്ഞ്ഞു. 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കേ മദ്യം നല്‍കാനാവൂ എന്നാണ് നിയമം. ഓണ്‍ലൈന്‍ വഴിയാവുമ്പോള്‍ വാങ്ങുന്ന വ്യക്തിയ്ക്ക് എത്ര പ്രായമുണ്ടെന്നത് അറിയാനാവില്ല. പണം നല്‍കിയ ശേഷം മദ്യം വാങ്ങുകയെന്നതാണ് മറ്റൊരു നിയമം. ഓണ്‍ലൈന്‍ വഴിയാവുമ്പോള്‍ ഇതും ലംഘിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss