|    May 30 Tue, 2017 4:44 am
FLASH NEWS

പൂരാഘോഷത്തിനിടെ പോലിസിനെ ആക്രമിച്ച സംഭവം: എട്ടുപേര്‍ക്കെതിരേ കേസ്

Published : 24th April 2016 | Posted By: SMR

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പൂരാഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലിസുകാരനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തു. ഒരാള്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം് പൂരാഘോഷത്തിനിടെ യുഡിഎഫ്, സിപിഎം പ്രവര്‍ത്തകരാണ് ഫോട്ടോയെടുക്കുന്നതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. സംഭവം നിയന്ത്രിക്കാനെത്തിയ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എം പി ഷബീറി (32)നെ പുറകിലൂടെ എത്തിയ സംഘം കരിങ്കല്ല്, ഇടിക്കട്ട എന്നിവകൊണ്ട് അക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ഇയാള്‍ ചികില്‍സയിലാണ.് പോലിസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച വകുപ്പിലാണ് എട്ടുപേര്‍ക്കെതിരേ കേസ്. പുത്തനങ്ങാടി പല്ലാര വീട്ടില്‍ ഷാഫി(28)യെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day