|    Sep 23 Sun, 2018 7:49 am
FLASH NEWS

പൂരത്തിന് മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍

Published : 25th April 2018 | Posted By: kasim kzm

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തും. തൃശൂരില്‍ സിറ്റി ജില്ലാ പോലിസ് കാര്യാലയം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരാഘോഷങ്ങള്‍ കണ്ടാണ് തിരിച്ചു പോവുക.
ഇന്ന് രാവിലെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി പൂരനഗരിയിലെത്തും. മുഖ്യമന്ത്രിയടക്കമുള്ളവരെ സ്വീകരിക്കാനായി പ്രത്യേക വി.ഐ.പി ഗാലറികള്‍ പൂരനഗരിയില്‍ തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.സി.മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍, പാത്രിയാര്‍ക്കീസ് ബാവാ മാര്‍ ഗീവര്‍ഗീസ് സ്ലീവ മൂന്നാമന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനെത്തും.
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പ്രത്യേക സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയതായി സിറ്റി പോലീസ് അധികൃതര്‍ അറിയിച്ചു. പൂരാഘോഷങ്ങള്‍ക്കു ശേഷം നാളെ രാവിലെ ഒന്‍പതരയോടെ നെടുമ്പാശേരിയില്‍ നിന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു തിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss