|    Jan 18 Wed, 2017 9:47 pm
FLASH NEWS

പൂയപ്പള്ളിയില്‍ വികലാംഗന്റെ കടയ്ക്ക് തീയിട്ടു

Published : 2nd February 2016 | Posted By: SMR

ഓയൂര്‍: പൂയപ്പള്ളിയില്‍ വികലാംഗന്റെ കടയ്ക്ക് തീയിട്ടു. പൂയപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കച്ചവടം ചെയ്യുന്ന മണ്ണാംകോണത്ത് മേലേവിള വീട്ടില്‍ ഉദയകുമാറിന്റെ കടയ്ക്കാണ് തീയിട്ടത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കടയോടു ചേര്‍ന്ന് തട്ടി കെട്ടിയിരുന്ന പ്ലാസ്റ്റിക് മേല്‍ക്കൂരയാണ് കത്തിനശിച്ചത്. 2014-15 സാമ്പത്തികവര്‍ഷം പൂയപ്പള്ളി പഞ്ചായത്തില്‍ നിന്നും വികലാംഗര്‍ക്കും, വിധവകള്‍ക്കും വിതരണം ചെയ്ത ബങ്കുകളില്‍ ഒന്നായിരുന്നു ഇത്. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ റോഡിന്റെ വശത്തായിട്ടാണ് കട സ്ഥാപിച്ചിരുന്നത്. വികലാംഗനും ബുദ്ധിമാന്ദ്യമുള്ളതുമായ ഉദയകുമാറിന്റെയും വയോധികയും വിധവയുമായ മാതാവ് കുഞ്ഞുകുട്ടിയും ഈ കടയില്‍ നിന്നുള്ള വരുമാനംകൊണ്ടാണ് ജീവിച്ചു പോന്നത്. ഇവര്‍ കടവെച്ചതു മുതല്‍ ഇത് പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ചിലര്‍ രംഗത്തു വന്നിരുന്നു. പൂയപ്പള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക