|    Aug 17 Fri, 2018 12:48 am

പൂമാല, മേത്തൊട്ടി ഗ്രാമവാസികള്‍ പട്ടയത്തിന് കാത്തിരിക്കുന്നു

Published : 5th August 2016 | Posted By: SMR

തൊടുപുഴ: കുടിയേറ്റ മേഖലയായ വെള്ളിയമാറ്റം വില്ലേജിലെ പൂമാല,മേത്തൊട്ടി പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ശക്തമായി.45 വര്‍ഷമായി ഈ മേഖലയില്‍ താമസിച്ചുവരുന്ന ആളുകള്‍ക്ക് ബാങ്കുകള്‍ വഴിയുള്ള വായ്പകള്‍ക്കോ സര്‍ക്കാര്‍ വഴിയുള്ള മറ്റു ധനസഹായമോ പട്ടയമില്ല എന്നതിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നു. നൂറുകണക്കിനു ദളിതരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് സ്വന്തം പേരില്‍ ഭൂമിയില്ല എന്നതുകൊണ്ട് ത്രിതല പഞ്ചായത്തില്‍ നിന്നും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ഭവന പദ്ധതിയിലെ ഗുണഭോക്തൃലിസ്റ്റില്‍ പേരുണ്ടെങ്കില്‍ പോലും സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സഫലമാകാതെ ഇന്നും ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ കഴിയുന്നു.അടിയന്തിരമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സിഎസ്ഡിഎസ് യോഗം മുന്നറിയിപ്പ് നല്‍കി.പി സി ദാസ് പുതുശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss