|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൂപ്പാറയില്‍ വന്‍മരം കടപുഴകിവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Published : 19th September 2017 | Posted By: fsq

 

രാജകുമാരി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പൂപ്പാറ ഇറച്ചിപ്പാറയ്ക്കു സമീപം വന്‍മരം കടപുഴകി വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പന്തടിക്കളം ട്രൈബല്‍ കോളനിയില്‍ നിരപ്പേല്‍ രാജുവിന്റെ മകന്‍ മനു (21) ആണ് മരിച്ചത്. മനുവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് നന്ദു സെല്‍വരാജിനെ (19) പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ടയര്‍ നന്നാക്കാന്‍ പന്തടിക്കളത്തു നിന്ന് ബൈക്കില്‍ പൂപ്പാറയിലേക്ക് വരുകയായിരുന്നു ഇവരും. ഇതിനിടെ ഇറച്ചിപ്പാറയ്ക്കു സമീപം വന്‍ കരുണ മരം കടപുഴകി റോഡിലേക്കു പതിക്കുകയായിരുന്നു. മരത്തിന്റെ ഒരു ശിഖരം പൂര്‍ണമായും മനുവും നന്ദു സെല്‍വരാജും സഞ്ചരിച്ച ബൈക്കിന് മുകളിലേക്കാണ് വീണത്. തൊട്ടുപിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും മരത്തിനടിയില്‍ നിന്ന് പുറത്തെത്തിച്ചെങ്കിലും മനു തല്‍ക്ഷണം മരിച്ചിരുന്നു. നന്ദു സെല്‍വരാജിന്റെ വലതുകാലിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മനുവിന്റെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കുവിട്ടു നല്‍കി. ശാന്തമ്പാറ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കുമാരിയാണ് മനുവിന്റെ മാതാവ്. സഹോദരന്‍. മഞ്‌ജേഷ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss