|    Jun 22 Fri, 2018 8:57 pm
FLASH NEWS

പൂപ്പല്‍ നിറഞ്ഞ നിലയില്‍ കണ്ടെത്തിയ സിറിഞ്ചുകള്‍ക്ക് ‘ഗുഡ് സര്‍ട്ടിഫിക്കറ്റ് ‘

Published : 11th January 2017 | Posted By: fsq

 

പത്തനംതിട്ട: സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച സിറിഞ്ചുകളില്‍ മാലിന്യങ്ങളും പൂപ്പലും കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി  തിരുവനന്തപുരം റീജ്യനല്‍ അനലിറ്റിക് ലബോട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പൂപ്പലിന്റെ സാനന്നിധ്യം ഇല്ലെന്ന്് കണ്ടെത്തെല്‍. സംഭവം നടന്ന്  ഒന്നര വര്‍ഷത്തിന് ശേഷമാണ് റിപോര്‍ട്ട് ലഭിച്ചത്. ഈ കമ്പനിയുടെ പേരിലുള്ള സിറിഞ്ചുകള്‍ ഭൂരിഭാഗവും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഉപയോഗിച്ച്  തീര്‍ന്ന ശേഷമാണ് അനുകൂല പരിശോധന ഫലം പുറത്തുവിടുന്നത്. മാര്‍ച്ച് 2015ലാണ് ആശുപത്രിയില്‍ എത്തിച്ച  ഒരു ലോഡ് സിറിഞ്ചുകളിലാണ് പൂപ്പല്‍ ബാധിച്ചതും മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലുമായി കണ്ടെത്തിയത്.  ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് അധികൃതരെയും വിവരം അറിയിച്ചെങ്കിലും ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. പൂപ്പല്‍ ബാധിച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് എടുത്താല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ. ആശുപത്രിയിലെത്തിച്ച് മുഴുവന്‍ സിറിഞ്ചു മാറ്റിനല്‍കണമെന്ന് സൂപ്രണ്ട് എസ് ശ്രീലത രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഏകദേശം  ഒരു ലക്ഷത്തോളം സിറിഞ്ചുകളാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.  സിറിഞ്ചുകള്‍ വാര്‍ഡികളിലേക്ക് തരം തിരിക്കുന്നതിനിടെ ജീവനക്കാരാണ്  പൂപ്പല്‍ ബാധിച്ച സിറിഞ്ചുകള്‍ കണ്ടത്. പലതിലും മണ്ണ് അടക്കമുള്ള മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലുള്ളതാണ്. ഛത്തീസ്ഖഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ സിറിഞ്ചുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇവര്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന് സിറിഞ്ച്, നീഡില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നത്. ഇതിനു മുമ്പും ഇത്തരത്തില്‍ പൂപ്പല്‍ ബാധിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ജീവനക്കാര്‍ പരാതി നല്‍കിയിരുന്നില്ല. തമിഴ്‌നാട്,കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാന ആരോഗ്യ വിഭാഗം ഗുണനിലവാരം ഇല്ലെന്ന്  കണ്ടെത്തിയതിനെ തുടര്‍ന്ന്  കരിമ്പട്ടികയില്‍ പെടുത്തി കമ്പനിയാണ് സിറിഞ്ചുകള്‍ വിതരണം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss