പൂന്തോട്ട പരിപാലനവും ചുവര്‍ചിത്രങ്ങളുമായി ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
Published : 19th November 2016 | Posted By: SMR
ആനക്കര: ചുവര് ചിത്രങ്ങളും പൂന്തോട്ടവും പൂച്ചെടികളുടെ വര്‍ണ കാഴ്ച്ചയുമായി ആനക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. കല്ലും മറ്റും നിറഞ്ഞ പരിസരങ്ങള്‍ വൃത്തിയാക്കിയ ശേഷം സ്കൂള്‍ മുറ്റത്ത് പാഴ്കല്ലുകള് ഉപയോഗിച്ചാണ് പൂച്ചട്ടികള്‍ വയ്ക്കാനായി മതിലുകള്‍ തീര്‍ത്തത്. ഇതിനുപുറമെ മുറ്റത്ത് തണല്‍ വിരിച്ചു നില്ക്കുന്ന കാറ്റാടിമരങ്ങള്‍ക്കും ആല്‍മരങ്ങള്‍ക്കും ചുറ്റും ഭിത്തികെട്ടി പൂച്ചെട്ടികള്‍ സ്ഥാപിക്കുകയും ചെയ്തു. ഓഫിസിന് സമിപത്തെ മതില് ഉയര്‍ത്തികെട്ടുകയും പൂച്ചട്ടികള്‍ വയ്ക്കുകയും മതിലില്‍ ചിത്രങ്ങള്‍ തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ പാഴ്വസ്തുകള്‍ ഇടുന്നതിനായി ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലെ അധ്യാപകര്‍ സ്വരൂപിച്ച പണമുപയോഗിച്ചാണ് പൂന്തോട്ട നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് ഓരോ ദിവസും അവധി സമയങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പൂന്തോട്ട നിര്‍മാണം നടത്തിയത്. സ്കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ ഓരോ ബാച്ച് വീതമാണ് പൂന്തോട്ട പരിപാലനം നടത്തുന്നത്. ക്ലാസ് അടിസ്ഥാനത്തില്‍ പൂന്തോട്ട പരിപാലനവും പൂന്താട്ടനിര്മാണവും നടത്തി മികച്ച ക്ലാസുകള്‍ക്ക് സമ്മാനങ്ങളും നല്കുന്നു. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ ബഷീറാണ് സ്കൂളിലെ പൂന്തോട്ടത്തിലെ ചുമരുകള്‍ക്ക് നിറം നല്കി മനോഹരമാക്കിയത്. ഹെഡ്മാസ്റ്റര് സി സി കൃഷ്ണകുമാര്‍, അധ്യാപകരായ ജോയ്ഇട്ടിച്ചന്, പ്രിയദര്ശന്, കെ പ്രസാദ്, സി ടി ഉസ്മാന്, ഏ കെ രവീന്ദ്രന്, സി കെ സുനിത എന്നിവരാണ് പൂന്തോട്ടനിര്മാണങ്ങള്ക്കും പരിപാലത്തിനും നേതൃത്വം നല്‍കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.