|    Jun 25 Mon, 2018 3:24 pm
Home   >  Sports  >  Cricket  >  

പൂനെ സൂപ്പറായി; കൊല്‍ക്കത്തയ്ക്ക് നാല് വിക്കറ്റ് തോല്‍വി

Published : 4th May 2017 | Posted By: ev sports


പൂനെയ്ക്ക് വേണ്ടി അര്‍ധസെഞ്ച്വറി നേടിയ രാഹുല്‍ ത്രിപദി

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത തളര്‍ന്നു വീണു. പൂനെ സൂപ്പര്‍ജയന്റ് അക്ഷരാര്‍ഥത്തില്‍ അതികായരായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഗൗതം ഗംഭീറും സംഘവും നാല് വിക്കറ്റിന് പത്തി മടക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ രാഹുല്‍ ത്രിപദിയെന്ന(93) ഒറ്റയാന്റെ തോളിലേറി പൂനെ, രണ്ട് പന്ത് ബാക്കിനില്‍ക്കെ 156 എന്ന വിജയലക്ഷ്യം മറികടന്നു. ടോസ് നേടിയ പൂനെ ആതിഥേയരെ ബാറ്റിങിനിയച്ചപ്പോള്‍ 155 റണ്‍സില്‍ കൊല്‍ക്കത്തന്‍ പ്രയാണം പര്യവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ 156 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പൂനെയുടെ ഓപണര്‍ രാഹുല്‍ ത്രിപദി കിടിലന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 52 പന്തില്‍ 9 ഫോറും ഏഴ് സിക്‌സും പറത്തി ത്രിപദി(93) സെഞ്ച്വറിക്കരികെ ഇടറിവീഴുമ്പോള്‍ തന്നെ പൂനെ ജയമുറപ്പിച്ചിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. രഹാനെ(11), സ്റ്റീവ് സ്മിത്ത്(9), മനോജ് തിവാരി(8), ബെന്‍ സ്‌റ്റോക്‌സ്(14), ധോണി (5) എന്നിവരടങ്ങിയ മധ്യനിര ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ മടങ്ങി. വോക്‌സിന്റെ പന്തില്‍ കുരുങ്ങി ത്രിപദി മടങ്ങുമ്പോള്‍ 18.4 ഓവറില്‍ പൂനെ 150 എന്ന നിലയില്‍ എത്തിയിരുന്നു. അപ്പോള്‍ ക്രീസിലുണ്ടായിരുന്ന ഡാനിയേല്‍ ക്രിസ്റ്റിയന്(9*) പിന്നീട് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ക്രിസ്റ്റ്യനും വാഷിങ്ടണ്‍ സുന്ദറും(1*) ചേര്‍ന്ന് വിജയലക്ഷ്യം മറികടന്നപ്പോള്‍ നാലു വിക്കറ്റും രണ്ടും പന്തും ബാക്കിനിര്‍ത്തി പൂനെ ജയം സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്കു വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവ്, സുനില്‍ നരേയ്ന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ, മനീഷ് പാണ്ഡെ(37), ഗ്രാന്‍ഡ്‌ഹോം(36), സൂര്യകുമാര്‍ യാദവ്(30*) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. പൂനെയ്ക്ക് വേണ്ടി ഉനദ് ഗട്ട്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ്, ഇമ്രാന്‍ താഹിര്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. ജയത്തോടെ മൂന്നാംസ്ഥാനത്തേക്കുയര്‍ന്ന പൂനെയ്ക്ക് 11 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുണ്ട്. അത്രതന്നെ മല്‍സരങ്ങളും പോയിന്റുമായി രണ്ടാംസ്ഥാനത്താണ് കൊല്‍ക്കത്ത.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss