|    Sep 25 Tue, 2018 6:17 pm
FLASH NEWS
Home   >  Sports  >  Football  >  

പൂനെ സിറ്റി പരിശീലകന്‍ റാങ്കോ പോപ്പോവിച്ച് ക്ലബ് വിട്ടു

Published : 30th May 2018 | Posted By: vishnu vis

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ എഫ് സി പൂനെ സിറ്റിയുടെ പരിശീലകസ്ഥാനത്ത് നിന്ന് റാങ്കോ പോപ്പോവിച്ച് രാജിവച്ചു. പൂനെ ക്ലബ് അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സീസണില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന പേരില്‍ പല തവണ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് വിലക്കും താക്കീതും പോപ്പോവിച്ചിന് ലഭിച്ചിരുന്നു. കഴിഞ്ഞ സപ്തംബറിലാണ് പോപ്പോവിച്ച് പൂനെയുടെ പരിശീലകനാവുന്നത്. പോപ്പോവിച്ചിന്റെ കീഴിലാണ് പൂനെ ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി  സെമി ഫൈനല്‍ കളിച്ചത്.’തനിക്ക് എടുക്കേണ്ടിവന്നതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പൂനെ താരങ്ങളുടെയും ആരാധകരുടെയും പ്രഫഷനലിസം ക്ലബിനൊപ്പമുള്ള ഓര്‍മകളെ അവിസ്മരണീയമാക്കി. ക്ലബിന് എല്ലാവിധ ആശംസകളും നേരുന്നു’- പോപ്പോവിച്ച് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss