|    May 28 Sun, 2017 1:14 am
FLASH NEWS

പൂനെ പൊരുതി ജയിച്ചു

Published : 9th October 2016 | Posted By: SMR

ഗോവ:ഐഎസ്എല്‍ ഫുട്‌ബോളിന്റെ മൂന്നാം സീസണിലെ എട്ടാം പോരാട്ടത്തില്‍ പൂനെ സിറ്റി പൊരുതി നേടി. എഫ്‌സി ഗോവയെ 2-1 ന് തറപറ്റിച്ചാണ് പൂനെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.വാശിയേറിയ മല്‍സരത്തിന്റെ 90 ാം മിനിറ്റില്‍ എന്‍ഡോയയാണ് പൂനെക്ക് വിജയഗോള്‍ സമ്മാനിച്ചത്. എന്‍ഡോയ തൊടുത്ത ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലകുലുക്കുകയായിരുന്നു.
ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു. ആദ്യ മല്‍സരത്തില്‍ ഗോവ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-0 ന് തോറ്റിരുന്നു. പൂനെ സിറ്റിയും മുംബൈ സിറ്റിയോട് 1-0 ന് തോല്‍വിയേറ്റുവാങ്ങിയാണ് സീസണിലെ രണ്ടാം മല്‍സരത്തിനിറങ്ങിയത്.
കളി തുടങ്ങി 25 ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു.എഫ്‌സി പൂനെയ്ക്ക് വേണ്ടി ഇസുമി നേടി. ഇസുമിയുടെ മിന്നല്‍ ഷോട്ട് ഗോവന്‍ ഗോളിയെ നിഷ്പ്രമമാക്കി വലകുലുക്കി. കളി എട്ട് മിന്റ്റ് കൂട്ടിച്ചേര്‍ക്കുന്നതിനുള്ളില്‍ ഗോള്‍ മടക്കി ഗോവ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. 33ാം മിനിറ്റില്‍ ലൂയീസാണ് ഗോവക്കായി ലക്ഷ്യം കണ്ടത്. കളിയുടെ അവസാനം നിമിഷം കളമറിഞ്ഞ് നീക്കങ്ങള്‍ നടത്തിയ പൂനെ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day