|    Mar 26 Sun, 2017 12:59 pm
FLASH NEWS

പൂനെ പുറത്ത്; നോര്‍ത്ത് ഈസ്റ്റ് സെമി സാധ്യത നിലനിര്‍ത്തി

Published : 3rd December 2015 | Posted By: SMR

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ പൂനൈ സിറ്റി എഫ്.സിക്കു പുറത്തേക്കുള്ള വഴി തുറന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സെമിസാധ്യതകള്‍ ഭദ്രമാക്കി. സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് വടക്കു കിഴക്കുകാര്‍ പൂനെയെ തറ പറ്റിച്ചത്. ജയത്തോടെ 20 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ പൂനൈ സെമിഫൈനല്‍ കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി മാറി.
നിക്കോളാസ് വെലസ് (4),നായകന്‍ കമാറ (18), ബിക്കി അമൗഗു (43) എന്നിവരായിരുന്നു നോര്‍ത്ത് ഈസ്റ്റിനു വേണ്ടി വല ചലിപ്പിച്ചത്. ജയിംസ് ബെയ്‌ലി (8), അഡ്രിയാന്‍ മുട്ടു (86) എന്നിവരിലൂടെയാണ് പൂനെ ഗോള്‍ മടക്കിയത്.
ഒരു മല്‍സരം ബാക്കി നില്‍ക്കുന്ന ചെന്നെയ്ന്‍ എഫ്.സിയുടെ ജയപരാജയങ്ങള്‍ അനുസരിച്ചായിരിക്കും നോര്‍ത്ത് ഈസ്റ്റിന്റെ സെമി പ്രവേശനം. 13 കളികളില്‍ നിന്നും 19 പോയിന്റുള്ള ചെന്നെയ്ന്‍ മികച്ച ഗോള്‍ശരാശരി നിലനിര്‍ത്തുന്നതിനാല്‍ അടുത്ത മല്‍സരത്തില്‍ സമനില സ്വന്തമാക്കിയാല്‍ പോലും സെമിയിലേക്കു കയറും.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക