|    Dec 13 Thu, 2018 7:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പൂനെ തെരുവുകളില്‍ തുപ്പുന്നവര്‍ സൂക്ഷിക്കുക! വൃത്തിയാക്കേണ്ടിവരും

Published : 12th November 2018 | Posted By: kasim kzm

പൂനെ: പൂനെയിലെ തെരുവുകളില്‍ തുപ്പുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കണം. തുപ്പിയ ഇടം അവര്‍ തന്നെ വൃത്തിയാക്കേണ്ടിവരും. കൂടാതെ പിഴ ചുമത്തുകയും ചെയ്യും. പൂനെ നഗരസഭ കഴിഞ്ഞ ആഴ്ച അഞ്ചു വാര്‍ഡുകളില്‍ ഇത് നടപ്പാക്കിത്തുടങ്ങി. തുപ്പല്‍ ഭീഷണി തടയാന്‍ പിഴ മാത്രം ചുമത്തിയാല്‍ പോര എന്ന നിര്‍ദേശം വന്നതിനെത്തുടര്‍ന്നാണ് നഗരസഭ, തുപ്പുന്നവരെക്കൊണ്ട് വൃത്തിയാക്കിക്കാനും തീരുമാനിച്ചത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി തുപ്പിയ 156 പേരെ നഗരസഭ ശിക്ഷിച്ചു.
തുപ്പല്‍ വൃത്തിയാക്കിച്ചതിനു പുറമെ 150 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. നഗരസഭയുടെ ശുചീകരണ ഇന്‍സ്‌പെക്ടര്‍മാരാണ് തുപ്പല്‍ വീരന്‍മാരെ പിടികൂടിയത്. നാണക്കേടോര്‍ത്ത് അടുത്ത തവണ തെരുവില്‍ തുപ്പുന്നതിനു മുമ്പ് ആളുകള്‍ രണ്ടുതവണ ചിന്തിക്കുമെന്ന് നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ വകുപ്പ് മേധാവി ധ്യാനേശ്വര്‍ മോളക് പറഞ്ഞു.
2018ലെ ശുചീകരണ സര്‍വേയില്‍ പൂനെയ്ക്ക് 10ാം സ്ഥാനമാണുള്ളത്. മധ്യപ്രദേശായിരുന്നു ഒന്നാംസ്ഥാനത്ത്. 2019ലെ സര്‍വേയില്‍ പൂനെയെ ശുചീകരണത്തില്‍ ഒന്നാംസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും മോളക് പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss