|    Oct 19 Fri, 2018 10:42 pm
FLASH NEWS
Home   >  Sports  >  Football  >  

പൂനെയെ ചെന്നൈയ്ന്‍ വീഴ്ത്തി

Published : 3rd December 2017 | Posted By: vishnu vis

പൂനെ: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ കരുത്തരായ പൂനെയെ വീഴ്ത്തി ചെന്നൈയ്ന്‍ എഫ്‌സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയ്ന്‍ വിജയം പിടിച്ചെടുത്തത്. മുംബൈയെ തളച്ച പോരാട്ട വീര്യത്തോടെ സ്വന്തം തട്ടകത്തില്‍ ചെന്നൈയ്‌നെ നേരിട്ട പൂനെയ്ക്ക് കളി പിഴക്കുകയായിരുന്നു.മുന്നേറ്റ നിരയില്‍ ലാല്‍പെഖുലുവിനെ വജ്രായുധമാക്കി 4-5-1 ശൈലിയില്‍ ബൂട്ടുകെട്ടിയ ചെന്നൈയ്‌നെ 4-1-2-3 ശൈലിയിലാണ് പൂനെ നേരിട്ടത്. തുടക്കം മുതലേ ഇരു കൂട്ടരും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്.പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും ഇരു ടീമുകളും ഇഞ്ചോടിഞ്ച് നിന്നപ്പോള്‍ മല്‍സരം ഗോള്‍ രഹിത സമനിലയിലേക്ക് എന്ന് തോന്നിച്ചു. എന്നാല്‍ 82ാം മിനിറ്റില്‍ ചെന്നൈയ്‌ന്റെ പ്രതിരോധ നിര താരം സെറീനോ പൂനെയെ ഞെട്ടിച്ച് ചെന്നൈയ്‌ന് വേണ്ടി വലകുലുക്കുകയായിരുന്നു. ജയത്തോടെ ചൈന്നൈയ്ന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. തോറ്റെങ്കിലും പൂനെ മൂന്നാം സ്ഥാനത്താണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss