|    Oct 18 Wed, 2017 5:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പൂനെയില്‍ മലയാളി വീട്ടമ്മയെ വെട്ടിക്കൊന്നു

Published : 2nd October 2017 | Posted By: fsq

 

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചങ്ങനാശ്ശേരി സ്വദേശിനി രാധാ മാധവന്‍ നായരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. 65കാരിയായ ഇവര്‍ വിശ്രാന്ത് വാടിയിലെ ഫഌറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രിയില്‍ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് പൂനെയില്‍ തന്നെ താമസമാക്കിയ മക്കള്‍ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. പരിചയമുള്ളവര്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായി പോലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൂനെ സന്നൂണ്‍ ആശുപത്രിയിലേക്കു മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക