|    Aug 16 Wed, 2017 8:42 pm
FLASH NEWS

പൂനൂര്‍ പുഴ; മാലിന്യനിക്ഷേപത്തിനെതിരേഗുണഭോക്താക്കള്‍

Published : 22nd October 2016 | Posted By: SMR

കൊടുവള്ളി:പൂനൂര്‍ പുഴയില്‍ മൊക്കത്ത് കടവ് മുതല്‍ എട്ടുകണ്ടം കടവ് വരെയുള്ള ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. മടവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗത്ത് വസിക്കുന്നവര്‍ ഈ ഭാഗങ്ങളില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായാണ് പരാതി. പതിമംഗലം അരീച്ചോല ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും പതിമംഗലം ഒന്നാം വാര്‍ഡ് പുഴയോര നിവാസികളുമാണ് നടപടിയാവശ്യപെട്ട് മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. അലക്കുവാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴവെള്ളം മലിനമാവാനും ജലനിധി കുടിവെള്ള പദ്ധതിയുള്‍പ്പെടെ പുഴയോരത്തെ വീട്ടുകിണറുകള്‍ മലിനമാവാനും ഇടയാവുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മടവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 13, 16 വാര്‍ഡുകളിലെ പുഴയോരവാസികളാണ് മാലിന്യം പുഴയില്‍ തള്ളുന്നതെന്നും നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിച്ചത്. പതിമംഗലം ഒന്നാം വാര്‍ഡ് ഗ്രാമസഭ വിഷയം ചര്‍ച്ച ചെയ്തതായും ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ കത്ത് ഉള്‍പ്പെടുത്തിയാണ് അയല്‍ ഗ്രാമപ്പഞ്ചായത്തായ മടവൂരിലെ ഭരണ സമിതിക്ക് നിവേദനം സമര്‍പ്പിച്ചതെന്നും പുഴവെള്ളം മലിനപ്പെടുന്നതിനെതിരേ പുഴയോരവാസികളെ ബോധവല്‍കരിക്കുക ലക്ഷ്യമിട്ട് ലഘുലേഖ വിതരണം, ബോധവല്‍കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും നിവേദക സംഘം വ്യക്തമാക്കി. പ്രശ്‌നത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്നും മടവൂര്‍ ഗ്രാമപ്പഞ്ചായത്തധികൃതര്‍ അറിയിച്ചതായും അവര്‍ തുടര്‍ന്നറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക