|    May 27 Sun, 2018 9:12 am
FLASH NEWS

പൂനൂര്‍ പുഴയോരത്ത് ഗ്രാമവനം വരുന്നു

Published : 22nd December 2017 | Posted By: kasim kzm

കോഴിക്കോട്: പൂനൂര്‍ പുഴയുടെ തീരത്ത് ഒരു ഗ്രാമവനം എന്ന ആശയം സാക്ഷാല്‍ക്കരിക്കപ്പെടാനുള്ള ഒരുക്കങ്ങള്‍ക്ക് വേഗത കൂടി. പൂനൂര്‍ പുഴയുടെ സംരക്ഷണത്തിനായി ദേശവാസികളും വിദ്യാര്‍ഥികളും വീണ്ടും ഒത്തുചേരുന്നു.സര്‍ക്കാര്‍ ഐടിഐയ്ക്ക് എതിര്‍വശത്തെ പുഴയുടെ പുറമ്പോക്കില്‍ മൂന്നു എക്കറോളം വരുന്ന സ്ഥലത്തായിരിക്കും ഗ്രാമവനം വരുന്നത്. വനം-വന്യജീവിവകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗം വളര്‍ത്തിയ ജലസൗഹൃദ വൃക്ഷത്തൈകളും കെഎഫ്ആര്‍ഐയില്‍ ലഭ്യമാകുന്ന മുളയുടെ തൈകളും ഇവിടെ നടും.
എഡബ്ലിയുഎച്ച് സ്‌പെഷ്യല്‍ കോളജ് എന്‍എസ്എസ് കാഡറുകള്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കും. സപ്തദിന ക്യാംപ് നടത്തിയാണ് പദ്ധതിക്ക് രൂപം നല്‍കുക. ഗ്രാമവന നിര്‍മിതിയുടെ ഉദ്ഘാടനം ഇന്ന് 3ന് പൂനൂര്‍ പുഴയോരത്ത് കലക്ടര്‍ യു വി ജോസ് നിര്‍വഹിക്കും. ഡോ. അച്യുതന്‍, പ്രഫ. ശോഭീന്ദ്രന്‍, ഡോ. കെ വി മുഹമ്മദ് കുഞ്ഞി, വി സന്തോഷ് കുമാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും. പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണം കേരള നദീസംരക്ഷണ സമിതിയും പ്രകൃതി സംരക്ഷണ സമിതിയും നിര്‍വഹിക്കും. കൗണ്‍സിലര്‍ കെ രതീദേവി ചെയര്‍പേഴ്‌സണും സാദിഖ് ചേലാട്ട് കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss