|    Jun 24 Sun, 2018 4:55 am
FLASH NEWS

പൂത്തൂരിനെ ആദര്‍ശ് ഗ്രാമം പദ്ധതിയിലേക്ക് എംപി ദത്തെടുത്തു

Published : 16th February 2016 | Posted By: SMR

തൃശൂര്‍: ജില്ലയിലെ തൃശൂര്‍ താലൂക്കില്‍ ഒല്ലൂക്കര ബ്ലോക്ക് പരിധിയിലുള്ള പുത്തുര്‍ ഗ്രാമപഞ്ചായത്തിനെ കൂടി സി എന്‍ ജയദേവന്‍ എംപി ആദര്‍ശ് ഗ്രാമം (സന്‍സദ് ആദര്‍ശ് ഗ്രാം യോജന) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദത്തെടുത്തു. ആദ്യഘട്ടത്തില്‍ തൃശൂര്‍ താലൂക്കിലെ തന്നെ അന്തിക്കാട് ബ്ലോക്കിലെ താന്ന്യം പഞ്ചായത്തിനെ എംപി ദത്തെടുത്തിരുന്നു.
മരത്താക്കര, കൈനൂര്‍, പുത്തൂര്‍, മാന്ദാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 79.07 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുത്തുര്‍ ഗ്രാമപഞ്ചായത്തിന് എംപിയുടെ പ്രത്യേക പരിഗണ ലഭിച്ചത് പ്രതീക്ഷ നല്‍കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള നിര്‍ദ്ധിഷ്ഠ സുവോളജി പാര്‍ക്ക് ഉള്‍പ്പടെ നിശ്ചലാവസ്ഥക്കുപോലും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ ഗ്രാമ വികസനം വരുന്നത് ഗുണകരമാകും.
മലയോര ഗ്രാമമായ പുത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍പ്രദേശം പശ്ചിമഘട്ടനിരകളുടെ ഭാഗമായ വലിയ പര്‍വ്വതങ്ങളും കുന്നുകളുമാണ്. നാ ല്‍പതുകളിലുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം കാരണം വനപ്രദേശം വെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ നിര്‍ബന്ധിതമായി. വ്യക്തികളും സംഘങ്ങളും ഒരുപോലെ വനഭൂമിയില്‍ കൃഷിചെയ്യുന്നതിന് മുന്നിട്ടിറങ്ങി.
നാല്‍പതുകളുടെ അവസാനമായപ്പോഴേക്കും തിരുവിതാംകൂര്‍ ഭാഗത്തുനിന്നും ധാരാളമാളുകള്‍ ഇവിടുത്തെ വനഭൂമിയിലേക്ക് കുടിയേറി. ഇതോടെ പഞ്ചായത്തിന്റെ കിഴക്കന്‍മേഖല ജനനിബിഡവും സജീവവുമാണ്.
കുന്നിന്‍പുറങ്ങളില്‍ മരച്ചീനി, നെല്ല്(മോടോന്‍ വെത) തുവര, ഇഞ്ചിപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍ വിവിധ ഇനം പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ 1970 കളോടെ തെങ്ങ്, കശുമാവ് എന്നിങ്ങനെയുള്ള കൃഷികളിലേക്കും തിരിഞ്ഞു. 23 വാര്‍ഡുകളുള്ള പുത്തൂര്‍ പഞ്ചായത്തിലെ ജനസംഖ്യ 39632 ആണ്. 19462 പുരുഷന്‍മാരും 20170 സ്ത്രീകളുമുണ്ടെന്നാണ് നിലനിവിലെ ഔദ്യോഗിക കണക്ക്.
ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുന്നതോടെ പുത്തൂരിന്റെ വികസനത്തിന് പുതിയ ചരിത്രമാകും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രഖ്യാപിച്ച രീതിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ആദര്‍ശ് ഗ്രാമം പദ്ധതിക്കില്ല.
പാര്‍ലമെന്റ് മണ്ഡലത്തിന്റെ വികസനത്തിനായി അനുവദിക്കുന്ന എംപി ഫണ്ടിന്റെ ഒരു വിഹിതവും എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള ഫണ്ടും സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ടം എന്നുള്ള നിലയ്ക്കാണ് മണ്ഡലത്തില്‍ രണ്ടാമത്തെ പഞ്ചായത്തിനെ കൂടി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ദത്തെടുത്തിട്ടുള്ളതെന്നും എംപി പറഞ്ഞു.
പുത്തൂര്‍ പോലുള്ള പഞ്ചായത്തില്‍ ഏറ്റവും അനിവാര്യമായുള്ള ഗ്രാമീണ റോഡുകളുടെ സംരക്ഷണവും നവീകരണവുമാണ്.
പലയിടത്തും റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആദര്‍ശ് ഗ്രാമം പദ്ധതിയിലേക്ക് പുത്തൂരിനെ ദത്തെടുക്കാനുള്ള നടപടികള്‍ കലക്ടര്‍ക്ക് കൈമാറിയതെന്നും സി എന്‍ ജയദേവന്‍ എംപി വ്യക്തമാക്കി.കുഴിങ്ങരയില്‍ ബസ് പാടത്തേക്ക്
മറിഞ്ഞ് 11 പേര്‍ക്കു പരിക്ക്
വടക്കേകാട്: വടക്കേകാട്-എടക്കര റോഡില്‍ കുഴിങ്ങരയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്.
വന്നേരി മേനാത്ത് വീട്ടില്‍ ആമിന (59), എടക്കര പന്തായില്‍ വീട്ടില്‍ അഫ്‌സിയ (32), എടക്കര പന്തായില്‍ വീട്ടില്‍ ഷമീറ (32), പുന്നയൂര്‍ മുരിയേക്കല്‍ വീട്ടില്‍ രമണി (39), കുഴിങ്ങര വിരിപ്പാക്കില്‍ വീട്ടില്‍ കൗസല്യ (46), എടക്കര ഒന്നരക്കാട്ടയില്‍ കദീജ (60), എടക്കര തെരുവത്തൂവീട്ടില്‍ സുഹറ (47), എടക്കര മുസ്‌ലിയാം വീട്ടില്‍ ആമിന (44), എടക്കര വടശ്ശേരി വീട്ടില്‍ ഷമീറ (35), എടക്കര പുടായിനി വീട്ടില്‍ ശാന്ത (50), എടക്കര മാറാത്തുപറമ്പില്‍ അനസ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.50ഓടേയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് നബവി പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss