|    Jun 20 Wed, 2018 1:27 pm
FLASH NEWS
Home   >  National   >  

മലയാളി ഇന്‍ഫോസിസ് ഉദ്യോഗസ്ഥ ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍

Published : 30th January 2017 | Posted By: mi.ptk

raseela-raju

മുംബൈ:പൂണെ ഇന്‍ഫോസിസ് ഓഫീസില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കോഴിക്കോട് സ്വദേശി കെ രസീല രാജു(25) ആണ് കൊല്ലപ്പെട്ടത്.കംപ്യൂട്ടറിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഓഫീസിലെ സെക്യൂരിറ്റിയായ അസം സ്വദേശി ബാബന്‍ സൈക്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച അവധിയായിട്ടും ജോലി ചെയ്ത് തീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പോലീസിനോട് പറഞ്ഞു.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നതെങ്കിലും എട്ട് മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ഓഫിസില്‍ യുവതി തനിച്ചായിരുന്നു. ബംഗളൂരുവിലെ മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം. മാനേജര്‍ യുവതിയെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ സുരക്ഷാ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇയാള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

infosys-techie-murder

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss