|    Jan 23 Mon, 2017 12:05 pm
FLASH NEWS

പൂട്ടിയ ആസ്ട്രല്‍ വാച്ചസ് കമ്പനിക്ക് പകരം പുതിയ വ്യവസായം വരുമെന്ന് പ്രതീക്ഷ

Published : 9th October 2016 | Posted By: SMR

കാസര്‍കോട്: ആസ്ട്രല്‍ വാച്ചസ് കമ്പനി പ്രവര്‍ത്തിച്ചിരുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ—എസ്—ഐ—ഡി—സി)യുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കാടുപിടിച്ച് നശിക്കുന്നു. കാസര്‍കോട് നഗരത്തിലെ ബീച്ച് റോഡിലുള്ള മൂന്നര ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ കാടുപിടിച്ച് കിടക്കുന്നത്. അസ്ട്രാള്‍ വാച്ചസിന്റെ അസംബ്ലിങ് യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. 2006ലെ സര്‍ക്കാറിന്റെ കാലത്താണ് ആസ്ട്രല്‍ വാച്ചസ് അടച്ചുപൂട്ടിയത്.
ഇതേ തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തി ല്‍ ഒന്നരമാസത്തോളം കമ്പനി പരിസരത്ത് തൊഴിലാളികള്‍ കഞ്ഞിവച്ച് സമരം നടത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെ ആനുകൂല്യമൊന്നും നല്‍കാതെ നിര്‍ബന്ധ റിട്ടയര്‍മെന്റിന് വിധേയമാക്കിയത്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ 1980ല്‍ അന്നത്തെ വ്യവസായമന്ത്രിയായിരുന്ന പി സി ചാക്കോയാണ് ആസ്ട്രല്‍ വാച്ചസ് ഉദ്ഘാടനം ചെയ്തത്.
എച്ച്എം—ടി വാച്ചുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ കാസര്‍കോട് ആസ്ട്രല്‍ വാച്ചസ് കമ്പനി പ്രസിദ്ധമായിരുന്നു. തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ പ്രസ്തുത സ്ഥലത്ത് ഐ—ടി പാര്‍ക്ക് നിര്‍മിക്കുമെന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഇപ്പോള്‍ കയ്യേറ്റക്കാരുടേയും സാമൂഹിക ദ്രോഹികളുടേയും പിടിയിലാണ്.കെട്ടിടത്തിന്റെ കോ ണ്‍ക്രീറ്റ് അടര്‍ന്നുവീണ് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.
ചുറ്റുമതില്‍ പല ഭാഗത്തും തകര്‍ത്തനിലയിലാണ്. കെട്ടിടത്തിലെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ പലതും കടത്തികൊണ്ടുപോയിട്ടുണ്ട്. കാസര്‍കോട് നഗരസഭ പരിധിയിലുള്ള ഏക പൊതുമേഖല സംരംഭമായിരുന്ന അസ്ട്രാള്‍ വാച്ചസ്. ഇന്ന് കാസര്‍കോട്ടെത്തുന്ന വ്യവസായമന്ത്രി ഇ പി ജയരാജന്‍ അസ്ട്രാള്‍ വാച്ചസ് നിലനിന്നിരുന്ന സ്ഥലത്ത് പുതിയ വ്യവസായം പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക