|    Apr 29 Sat, 2017 3:11 am
FLASH NEWS

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

Published : 8th October 2016 | Posted By: Abbasali tf

പയ്യന്നൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മാവിച്ചേരിയിലെ വി വി രാജ(71)ന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ച പന്ത്രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മകന്റെ വീട്ടിലേക്ക് രാജനും ഭാര്യ ഭാനുമതിയും വീടുപൂട്ടി പോയതായിരുന്നു. കഴിഞ്ഞദിവസം വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുന്നത് കണ്ട അയല്‍വാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ തിരച്ചെത്തത്തിയ രാജന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിയുന്നത്. പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day