|    Jul 17 Tue, 2018 7:25 pm
FLASH NEWS

പൂട്ടിയിട്ട വീട്ടിലെ കവര്‍ച്ച: ദുരൂഹത ഇനിയും നീങ്ങിയില്ല

Published : 21st September 2017 | Posted By: fsq

 

ഒറ്റപ്പാലം:പൂട്ടിയിട്ട വീട്ടിലെ കവര്‍ച്ച ദുരൂഹത ഇനിയും നീങ്ങിയില്ല.വാണിയംകുളം അവില്‍ മില്‍ റോഡ് വെള്ളാരംപാറ അമ്മിണിയുടെ വീട്ടിലെ കവര്‍ച്ചയിലാണ് ദുരൂഹത നീങ്ങാത്തത്.ഇന്നലെ വിരലടയാള വിദഗ്ധരും,പോലിസ് നായയും സ്ഥലത്തു പരിശോധന നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.മോഷണം നടന്നതായി സംശയിക്കുന്ന സാഹചര്യ തെളിവുകളും പോലിസിന് കിട്ടിയിട്ടില്ല.ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.അമ്മിണിയെയും ബന്ധപ്പെട്ടവരയും പോലിസ് ചോദ്യം ചെയ്ത് വരികയാണ്.ചിട്ടി നടത്തിപ്പുകാരിയായ അമ്മിണിയുടെ ചിട്ടിപ്പണം നല്‍കാന്‍ സൂക്ഷിച്ചിരുന്ന 80000രൂപയും,ഒമ്പതേ മുക്കാല്‍ പവന്‍ സ്വര്‍ണവും മോഷണം പോയെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.തിങ്കളാഴ്ച്ച വൈകീട്ട് വീട്ടില്‍ നിന്ന് അമ്മയുമൊത്ത് ഇറങ്ങിയ അമ്മിണി പിറ്റേദിവസം രാവിലെ ചെന്ന് നോക്കുമ്പോഴാണ് പണവും,സ്വര്‍ണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നാണ് പോലിസിനോട് പറഞ്ഞത്.എന്നാല്‍ മോഷണവുമായി ബന്ധപ്പെട്ട് അസ്വഭാവിതകളൊന്നുമില്ലാത്തതാണ് പോലിസിനെ കുഴക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss