|    Jun 18 Mon, 2018 11:39 am
FLASH NEWS
Home   >  Kerala   >  

പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് വിഎസ്

Published : 6th October 2017 | Posted By: shins

കോഴിക്കോട്: പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍ കുതിര കയറാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെയെന്ന് വിഎസ് അച്യുതാനന്ദന്‍. ഹാദിയയെ അവരുടെ ഇന്നത്തെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. കാരണം, മതം ഏത് എന്ന ചോദ്യത്തിന്റെ യഥാര്‍ത്ഥ ഉത്തരം ഇപ്പോഴത്തെ മതം ഏത് എന്നതു മാത്രമാണ്. വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ‘ഘര്‍’ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള നിയമവിരുദ്ധവുമായ കടന്നുകയറ്റമാണ്-വിഎസ് പറഞ്ഞു. മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് വിഎസ് ഇക്കാര്യം പറയുന്നത്.
പ്രായപൂര്‍ത്തിയായ ആള്‍ക്ക് സ്വന്തം വിശ്വാസത്തിനനുസരിച്ച് നിയമവിധേയമായി ജീവിക്കാന്‍ അവകാശമുണ്ട്. മാതാപിതാക്കളുടെ ആഗ്രഹങ്ങളും താല്‍പര്യവും മാത്രം മാനദണ്ഡമായി സ്വീകരിക്കാനാവില്ല. അതേസമയം, ഹാദിയ വിഷയത്തില്‍ എസ്ഡിപിഐയും ആര്‍എസ്എസും സ്വീകരിക്കുന്ന നിലപാടുകള്‍ മതേതര സമൂഹത്തിലേക്ക് വിഷം പടര്‍ത്തുന്ന തരത്തിലാണെന്നും വിഎസ് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss