|    Aug 22 Wed, 2018 11:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വര്‍ഷത്തില്‍ കൂടുതലായി പൂട്ടിക്കിടക്കുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍, കയര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ നിരക്കില്‍ എക്—സ്‌ഗ്രേഷ്യാ നല്‍കുന്നതിന് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. രണ്ടു കോടി നാല്‍പത്തിയഞ്ചു ലക്ഷത്തി അമ്പത്താറായിരം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന 447 കശുവണ്ടി ഫാക്ടറികളിലെ 44,579 തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കില്‍ ഓണത്തോടനുബന്ധിച്ച് എക്‌സ്—ഗ്രേഷ്യ വിതരണം ചെയ്യുന്നതിനൊപ്പം കിലോയ്ക്ക് 25 രൂപ നിരക്കില്‍ സപ്ലൈകോ/കണ്‍സ്യൂമര്‍ഫെഡ് എന്നീ സ്ഥാപനങ്ങള്‍ വഴി 10 കിലോ വീതം അരി വിതരണം ചെയ്യുന്നതിനും ഉത്തരവായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss