|    Nov 17 Sat, 2018 5:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ക്ക് 10 കോടി അനുവദിച്ചു

Published : 12th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന 447 കശുവണ്ടി ഫാക്ടറികളിലെ 44,579 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 10.3 കോടി അനുമതി നല്‍കി സ ര്‍ക്കാര്‍ ഉത്തരവ്. 2000 രൂപ നിരക്കില്‍ എക്സ്ഗ്രേഷ്യാ വിതരണത്തിനും കിലോയ്ക്ക് 25 രൂപ നിരക്കില്‍ സപ്ലൈകോ/ ക ണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങ ള്‍ വഴി 10 കിലോ വീതം അരി വീതരണം ചെയ്യുന്നതിനും വകയിരുത്തിയ 80 ലക്ഷം രൂപയും അധിക തുകയായി അനുവദിച്ച 9.23 കോടി രൂപയും ചേര്‍ത്താണ് 10.3 കോടിക്ക് അനുമതി നല്‍കിയത്.
കശുവണ്ടിത്തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസ് നല്‍കുന്നതു സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ വ്യവസായികളോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത വ്യവസായികളുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കശുവണ്ടി വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നുണ്ട് എങ്കിലും തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ലഭിക്കേണ്ട ന്യായമായ ബോണസ് നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാവണം. കുറഞ്ഞകാലം മാത്രം പ്രവര്‍ത്തിച്ച ഫാക്ടറികളുടെ ബോണസ് കാര്യത്തില്‍ ന്യായമായ തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിനു മുമ്പ് 17, 18 തിയ്യതികളിലായി തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുന്ന സാഹചര്യമൊരുക്കണം. ബോണസ് നിരക്ക് എത്രയാണെന്നു തീരുമാനിക്കാന്‍ ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്കും തൊഴിലുടമകള്‍ക്കും നാളെവരെ സമയമനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss