|    Jan 21 Sat, 2017 7:02 pm
FLASH NEWS

പൂഞ്ഞാറില്‍ മല്‍സരിക്കും: പി സി ജോര്‍ജ്

Published : 22nd March 2016 | Posted By: SMR

കോട്ടയം: ഇടതുമുന്നണി തന്നെ വഞ്ചിക്കുമെന്ന് കരുതുന്നില്ലെന്നും പൂഞ്ഞാറില്‍ തന്നെ മല്‍സരിക്കുമെന്നും പി സി ജോര്‍ജ്. എകെജി സെന്ററിലെത്തി മൂന്നുതവണ സംസാരിച്ചശേഷമാണു സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടുപോവുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍ തുടങ്ങിയ നേതാക്കള്‍ തനിക്കു തന്നെയാണു പൂഞ്ഞാര്‍ സീറ്റെന്നു വ്യക്തമാക്കിയിരുന്നു. കാനം രാജേന്ദ്രനും ഇതേ അഭിപ്രായമാണുള്ളത്. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പോസ്റ്റര്‍ പതിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണ്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് തന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ട്. മെത്രാന്‍ മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത ശരിയായിരിക്കില്ല. അങ്ങനെവന്നാല്‍ മത നേതാക്കള്‍ നിര്‍ദേശിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണമോ എന്ന കാര്യം ഇടതുമുന്നണി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക