|    Apr 21 Sat, 2018 7:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘പൂഞ്ഞാറിലെ വിജയം എസ്ഡിപിഐയുടേത്’

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്: എസ്ഡിപിഐ എന്ന നവ സമൂഹിക രാഷ്ട്രീയ പ്രസ്ഥാനത്തെ തീവ്രവാദ മുദ്രകുത്തി സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെതിരായ വെല്ലുവിളിയാണ് പൂഞ്ഞാറിലെ തന്റെ വിജയമെന്ന് പി സി ജോര്‍ജ് എംഎല്‍എ. എല്ലാ മുന്നണികളും കൈവിട്ട തനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്ന പാര്‍ട്ടിയാണ് എസ്ഡിപിഐ. അതുകൊണ്ട് തന്നെ പൂഞ്ഞാറിലെ വിജയം എസ്ഡിപിഐയുടേത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സംഘടിപ്പിച്ച ജന മഹാസമ്മേളനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ അന്താരാഷ്ട്രതലത്തിലെ പ്രചാരണത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ആഭ്യന്തരതലത്തില്‍ വരുമ്പോള്‍ സംഘപരിവാരത്തെ പരിപോഷിപ്പിക്കും വിധം വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് മോദി നടത്തുന്നത്. ഈ രീതിയില്‍ തന്നെയാണ് മോദിയുടെ യാത്രയെങ്കില്‍ ചെറുത്തുനില്‍പിന്റെ രാഷ്ട്രീയം ഉയര്‍ന്നു വരുന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മുസ്‌ലിം സമൂഹത്തിന് ഏകീകൃതമായ നേതൃത്വത്തിന്റെ ദാരിദ്ര്യമാണ് നിലവിലുള്ളത്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തവരില്‍ കൂടുതലും പണ്ഡിതന്‍മാരും മുസ്‌ല്യാരുമായിരുന്നു.
മുസ്‌ലിംകളുടെ പുരോഗതിക്ക് അവരെ മാതൃകയാക്കണം. അത്തരത്തിലുള്ള നേതൃത്വങ്ങളെ വാര്‍ത്തെടുക്കാന്‍ പോപുലര്‍ ഫ്രണ്ടിന് കഴിയും. 99 ശതമാനം വിശ്വാസികളുള്ള കേരളത്തില്‍ പിണറായി വിജയനെപോലുള്ള നാസ്തികന്‍ ഭരിക്കുന്നത് എങ്ങനെയാണെന്നും അത് സമൂഹത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss