|    Feb 26 Sun, 2017 2:21 am
FLASH NEWS

പൂഞ്ഞാറിലെ എല്‍ഡിഎഫ് തോല്‍വി ; സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

Published : 21st November 2016 | Posted By: SMR

ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ട സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. വി എന്‍ ശശിധരന്‍, വി പി ഇബ്രാഹിം എന്നിവര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തു. ഇവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേയും നടപടിക്കു ശുപാര്‍ശയുണ്ട്.പൂഞ്ഞാറില്‍ വ്യക്തമായ ആധിപത്യം സിപിഎമ്മിനുണ്ടായിരിക്കെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടിരുന്നു. 22270 വോട്ടാണ് പി സി ജോസഫിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിന്റെ ജോര്‍ജുകുട്ടി ആഗസ്തിക്ക് 35800 വോട്ടും ലഭിച്ചിരുന്നു. പി സി ജോര്‍ജിന് 63621 വോട്ടു ലഭിച്ചിരുന്നു. ജോര്‍ജിന്റെ ഭൂരിപക്ഷം 27821 ആണ്. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മുതിര്‍ന്ന സിപിഎം നേതാക്കള്‍ പരോക്ഷമായി പി സി ജോര്‍ജിനു വേണ്ടി പ്രവര്‍ത്തിച്ചതായി അണികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൂഞ്ഞാറില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണെന്നു പിണറായി വിജയന്‍ നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക