|    Oct 24 Wed, 2018 1:58 am
FLASH NEWS

പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് തുക അനുവദിച്ചു: പി സി ജോര്‍ജ്

Published : 28th September 2017 | Posted By: fsq

 

കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, പുനരുദ്ധാരണത്തിനുമായി 2.12 കോടിയുടെ അനുമതി ലഭിച്ചതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ എസ്എല്‍ടിഇ 2017-18 ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. റോഡുകളുടെ പേരും അനുവദിച്ച തുകയും. പൂഞ്ഞാര്‍-പെരിങ്ങളം-അടിവാരം റോഡ് 35 ലക്ഷം, പാറത്തോട്-കല്ലുവേലി-വേങ്ങത്താനം റോഡ് 27 ലക്ഷം, തിടനാട്-പാതാഴ കൊണ്ടൂര്‍-അരുവിത്തുറ റോഡ് 20 ലക്ഷം, മൂക്കന്‍പെട്ടി-എയ്ഞ്ചല്‍വാലി റോഡ് 10 ലക്ഷം, കരിനിലം-പശ്ചിമ റോഡ് 10 ലക്ഷം, ചിറ്റടി-ഇഞ്ചിയാനി-വട്ടക്കാവ് റോഡ് 10 ലക്ഷം, പൂഞ്ഞാര്‍ കൊച്ചുവീട്ടില്‍പീടിക-ചേന്നാട് റോഡ് 10 ലക്ഷം, ഇടക്കുന്നം-വട്ടക്കാവ് റോഡ് 10 ലക്ഷം, തേന്‍പുഴ-ഇളങ്കാട് റോഡ് എട്ടു ലക്ഷം, മലയിഞ്ചിപ്പാറ മന്നം-ചോറ്റി റോഡ് ഏഴ് ലക്ഷം, മൈക്കോളജി റോഡ് ആറ് ലക്ഷം, കരിനിലം-പുഞ്ചവയല്‍ 504 കോളനി കുഴിമാവ് റോഡ് അഞ്ചു ലക്ഷം, പാറത്തോട്-പഴുമലചാണകക്കുളം റോഡ് അഞ്ച് ലക്ഷം, കാരിത്തോട്-വായനശാല മറ്റന്നൂര്‍കര നെടുങ്കാവ് വയല്‍ റോഡ് അഞ്ച് ലക്ഷം, മുണ്ടക്കയം-കൂട്ടിക്കല്‍ റോഡ് അഞ്ച് ലക്ഷം, 26ാംമൈല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍, പാലമ്പ്ര, കാരികുളം ചര്‍ച്ച് റോഡ് 10 ലക്ഷം, കടുവാമൂഴി-വാക്കാപറമ്പ് റോഡ്  അഞ്ച് ലക്ഷം, പൂഞ്ഞാര്‍, കുന്നോന്നി-ആലുന്തറ റോഡ് അഞ്ച് ലക്ഷം, പഴയിടം-ചേനപ്പാടി-എരുമേലി റോഡില്‍ ഓട നിര്‍മിക്കുന്നതിന് ഏഴ് ലക്ഷം, അല്‍മനാര്‍ ബൈപാസ് പൂര്‍ത്തീകരണം 10 ലക്ഷം, കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അഞ്ചു ലക്ഷം  എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഇളങ്കാട്-മുണ്ടക്കയം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയുടെ നിര്‍മാണ അനുമതി ലഭിച്ചതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. കൂടാതെ മുണ്ടക്കയം-കൂട്ടിക്കല്‍ റോഡ് നവീകരണത്തിനായി 55 ലക്ഷം രൂപ അനുവദിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും മഴ കഴിഞ്ഞാലുടന്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss