|    Jul 23 Mon, 2018 4:02 am
FLASH NEWS

പൂഞ്ഞാര്‍-കുന്നോന്നി റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരമായി

Published : 14th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് പൂഞ്ഞാര്‍-കുന്നോന്നി പൊതുമരാമത്ത് റോഡ്് തകര്‍ന്നു. ഇതുമൂലം ഈ റോഡിലൂടെയുള്ള യാത്ര ദൂഷ്‌കരമായിരിക്കുകയാണ്. കുന്നോന്നി റോഡില്‍ കുലാടിമറ്റം ഭാഗത്താണ് റോഡ് തകര്‍ന്നതു മൂലം നടുറോഡില്‍ കുഴികള്‍ രൂപപ്പെട്ടത്. മാസങ്ങള്‍ മുമ്പ് ചില ഭാഗങ്ങളില്‍ റീടാറിങ് ഉള്‍പ്പടെ പാച്ച് വര്‍ക്കകള്‍ ചെയ്ത ഭാഗമാണ് വെള്ളക്കെട്ട് മൂലം വീണ്ടും തകര്‍ന്നിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പടെ പത്തോളം ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. റോഡ്് തകര്‍ന്നതു മൂലം അവധി ദിവസങ്ങളില്‍ പലപ്പോഴും ബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്ന സ്ഥിതിയാണ്. കനത്ത മഴയുണ്ടാവുമ്പോള്‍ ഓടയില്ലാത്തതിനെ തുടര്‍ന്ന് റോഡിലൂടെയാണ് കിലോമീറ്ററുകളോളം വെള്ളമൊഴുകിപ്പോവുന്നത്. ഇതാണ് റോഡ് തകരാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓടകള്‍ നിര്‍മിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ ആവശ്യമാണെങ്കിലും അധികൃതര്‍ ചെവികൊടുക്കുന്നില്ലെന്നാണു നാട്ടുകാര്‍ പരാതിപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss