|    Jan 22 Mon, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പൂഞ്ചില്‍ പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Published : 7th September 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. ചെറിയ തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍, ആളപായമോ മറ്റു നാശ നഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് സെക്ടറിലാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടിച്ചതായി സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം. പൂഞ്ച് ജില്ലയിലെ ഷാപുര്‍ കന്‍ഡി മേഖലയിലാണ് സംഭവമെന്നു സൈനിക വക്താവ് അറിയിച്ചു.
ഒരാഴ്ചക്കകം രണ്ടാം തവണയാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഈമാസം രണ്ടിനും പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 14ന് ഉണ്ടായ പാക്ക് വെടിവയ്പ്പില്‍ 50 വയസുള്ള സ്ത്രീക്കു പരുക്കേറ്റിരുന്നു. പൂഞ്ചിലെ രണ്ടു മേഖലകളിലാണ് അന്നു വെടിവയ്പ്പുണ്ടായത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നും ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതരാണെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 405 തവണയാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതില്‍ 253 സംഭവങ്ങള്‍ രാജ്യാന്തര അതിര്‍ത്തിയിലും 152 സംഭവങ്ങള്‍ നിയന്ത്രണരേഖയ്ക്കു സമീപവുമാണ് ഉണ്ടായതെന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. മോട്ടോര്‍ തോക്കുകളും ഷെല്ലുകളും കൈതോക്കുകളും ഉപയോഗിച്ചാണു പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day