|    May 28 Sun, 2017 11:58 pm
FLASH NEWS

പൂഞ്ചില്‍ പാകിസ്താന്‍ വെടിവയ്പ്; ബിഎസ്എഫ് ജവാനു പരിക്കേറ്റു

Published : 9th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. പൂഞ്ചിലെ മെന്താര്‍ മേഖലയിലാണ് വെടിവയ്പുണ്ടായത്.
വെള്ളിയാഴ്ച നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന് പിന്നാലെയാണ് ഇന്നലെ വെടിവയ്പുണ്ടാവുന്നത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം 25ാമത്തെ തവണയാണ് പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. അതോടൊപ്പം പാക്കധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സിവിലിയന്‍മാരെ പാകിസ്താന്‍ സൈന്യം കുടുതല്‍ ഉള്ളിലേക്കു മാറ്റിയിട്ടുണ്ട്. നിയന്ത്രണരേഖ—യിലും ജമ്മുവിലെയും പഞ്ചാബിലെയും അതിര്‍ത്തികളിലും ഇന്ത്യന്‍ സൈന്യം നടത്തുന്ന തയ്യാറെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ പാക്കധീന കശ്മീരിലെ സിവിലിയന്‍മാരെ മാറ്റുന്നതെന്നാണ് കരുതപ്പെടുന്നത്.
മിന്നലാക്രമണത്തിന്റെ മാതൃകയില്‍ ഇനിയും ഇന്ത്യയില്‍നിന്ന് ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഒരുക്കങ്ങള്‍ നടത്തുന്നതെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നത്. ജമ്മു അതിര്‍ത്തി—ക്കപ്പുറത്തുള്ള പരിശീലനകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്താനുള്ള സാധ്യതയും പാകിസ്താന്‍ കാണുന്നുണ്ടെന്നു ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയ്ക്കപ്പുറത്ത് സൈനികേതര സംഘങ്ങള്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന സംശയം ഇന്ത്യക്കുണ്ട്. മിന്നലാക്രമണത്തിന് ശേഷം പരിശീലന കേന്ദ്രങ്ങള്‍ ഉള്ളിലേക്കു മാറ്റിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day