|    May 24 Wed, 2017 9:58 am
FLASH NEWS

പൂജാരിക്ക് ഭീഷണി; പങ്കജ മുണ്ടെ വിവാദത്തില്‍

Published : 9th October 2016 | Posted By: SMR

മുംബൈ: ക്ഷേത്രം പൂജാരിയെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര മന്ത്രി പങ്കജമുണ്ടെയുടെ ശബ്ദരേഖ വിവാദമായി. അഹ്മദ്‌നഗര്‍ ഭഗവാന്‍ ഗാദ്ഹില്‍ ക്ഷേത്രത്തിലെ പൂജാരി നാംദേവ് ശാസ്ത്രി മഹാരാജിനെയാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. നവരാത്രിക്ക് ക്ഷേത്രത്തില്‍ പ്രസംഗിക്കാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാവുമെന്ന് മന്ത്രി പറയുന്നതായിട്ടാണ് ശബ്ദരേഖ. തന്നെ എതിര്‍ക്കുന്ന മഹാരാജിന്റെ അനുയായികളെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറയുന്നുണ്ട്.
ഗ്രാമീണ മേഖലയില്‍ ചെറുകിട ജോലിക്കായി സര്‍ക്കാര്‍ നിയോഗിച്ച ആരെ വേണമെങ്കിലും തനിക്ക് വാങ്ങാന്‍ കഴിയുമെന്നും മന്ത്രി പറയുന്നുണ്ട്. തന്റെ ആളുകള്‍ക്ക് പര്‍ളിയിലുള്ളവരെ മര്‍ദിക്കാനാവും. അവരെ കള്ളക്കേസില്‍ കുടുക്കുക; അവര്‍ക്ക് സ്ഥലം വിടേണ്ടിയും വരും. ശബ്ദരേഖ പറയുന്നു.
അധികാര ദുര്‍വിനിയോഗം ചെയ്ത പങ്കജമുണ്ടെയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു. എന്നാല്‍, ശബ്ദരേഖയെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. ഈ വര്‍ഷമാദ്യം ലാത്തൂരില്‍ വരള്‍ച്ചാപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ പങ്കജമുണ്ടെ സെല്‍ഫിയെടുത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day